
ഫിഫ അച്ചടക്ക സമിതി അധ്യക്ഷനായി യുഎഇയുടെ മുഹമ്മദ് അൽ കമാലി
ദുബായ്: ആഗോള ഫുട്ബോൾ ഭരണ സംവിധാനമായ ഫിഫയുടെ അച്ചടക്ക സമിതി അധ്യക്ഷനായി യുഎഇയുടെ മുഹമ്മദ് അൽ കമാലിയെ നിയമിച്ചു.
പരാഗ്വേയിലെ അസുൻസിയോണിൽ നടന്ന ഫിഫ കോൺഗ്രസിലാണ് അച്ചടക്ക സമിതിയുടെ ചെയർമാനായി മുഹമ്മദ് അൽ കമാലിയെ തെരഞ്ഞെടുത്തത്.
ഇതോടെ ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ആദ്യ ഫിഫ അച്ചടക്ക സമിതി ചെയർമാനായി അൽ കമാലി മാറി. യുഎഇ യുടെ കായിക രംഗത്തെ വളർച്ചക്ക് ഈ നിയമനം കൂടുതൽ പ്രചോദനം നൽകുമെന്നാണ് വിലയിരുത്തൽ