Uduma native dies in Abu Dhabi

അൻവർ സാദത്ത് (48)

ഉദുമ സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

മൃതദേഹം നാട്ടിലേത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു
Published on

അബുദാബി: ഉദുമ മുക്കുന്നോത്ത് സ്വദേശി എരോൽ പാലസിന് സമീപം കുന്നിലിൽ താമസിക്കുന്ന അൻവർ സാദത്ത് (48) അബുദാബിയിൽ അന്തരിച്ചു. ചൊവ്വാഴ്ച (June 05) രാവിലെ താമസ സ്ഥലത്ത് കുളിമുറിയിൽ കുഴഞ്ഞു വീണ അൻവർ സാദത്തിനെ ഉൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അബുദാബി മദീന സായിദില്‍ ഫാന്‍സി കട നടത്തി വരികയായിരുന്നു. മകളുടെ വിവാഹത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം.മുക്കുന്നോത്തെ പരേതനായ എം.കെ ഹുസൈൻ്റെയും ആയിഷയുടെയും മകനാണ്. അബൂദബി-ഉദുമ പഞ്ചായത്ത് കെ.എം.സി.സി ട്രഷറർ, ഉദുമ ടൗണ്‍ മുസ്‍ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: റൈഹാന. മക്കൾ: റിസ്‌വാന, റിസ, റസ്‌വ, റഹീഫ. സഹോദരങ്ങള്‍: ഹനീഫ, മറിയക്കുഞ്ഞി മൗവ്വൽ, പരേതനായ അബ്ദുല്ലക്കുഞ്ഞി. അബുദാബി കെ.എം.സി.സിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com