ഉമ്മുൽ ഖുവൈൻ കെഎംസിസിയുടെ ഈദ് അൽ ഇത്തിഹാദ് ആഘോഷം

യുഎക്യു കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് അഷ്‌കറലി തിരുവത്ര അദ്ധ്യക്ഷത വഹിച്ചു
Umm Al Quwain KMCC celebrates Eid Al Ittihad
ഉമ്മുൽ ഖുവൈൻ കെഎംസിസിയുടെ ഈദ് അൽ ഇത്തിഹാദ് ആഘോഷം
Updated on

ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈദ് അൽ ഇത്തിഹാദ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിലെ ഷെയ്ഖ് സഊദ് ഹാളിൽ നടന്ന ആഘോഷ പരിപാടികൾ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്തു. യുഎക്യു കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് അഷ്‌കറലി തിരുവത്ര അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ. സലാം, സംസ്ഥാന വനിതാ ലീഗ് വൈസ് പ്രസിഡന്‍റ് സാജിദാ നൗഷാദ്, യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പി. കെ. അൻവർ നഹ എന്നിവർ പ്രസംഗിച്ചു.

യുഎക്യു കമ്മ്യൂണിറ്റി പൊലീസ് ചീഫ് ജനറൽ നാസർ സുൽത്താൻ, റെഡ് ക്രസന്‍റ് ചീഫ് ആരിഫ് അൽ അലി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹാഫിള് മുഹമ്മദ് ആബിദ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി സമദ് കാരത്തൂർ സ്വാഗതവും ട്രഷറർ എം.ബി. മുഹമ്മദ് നന്ദിയും പറഞ്ഞു.

യുഎക്യു അസോസിയേഷൻ വൈസ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്തീൻ, ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ സൈഫുദ്ദീൻ ഹംസ, ഐസിഎഫ് ദേശീയ ജനറൽ സെക്രട്ടറി ഫാറൂഖ് മാണിയൂർ, എസ്കെഎസ്എസ്എഫ് ദേശീയ സെക്രട്ടറി താഹിർ ശിഹാബ് തങ്ങൾ, കെഎംസിസി സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ

റാഷിദ് പൊന്നാണ്ടി,ഹമീദ് ഹാജി, മുസ്തഫ ചുഴലി, സൈനുദ്ദീൻ ചിത്താരി, ലത്തീഫ് പുല്ലാട്ട്, ഉണ്ണീൻ കുട്ടി പാതായ്ക്കര, എം.ടി. നാസർ കാപ്പുമുഖം, ഫത്താഹ് വെളിയങ്കോട് അസ്ലം ഓവുങ്ങൽ, മീഡിയാ കൺവീനർ ഫായിസ് വേങ്ങര,വളണ്ടിയേഴ്‌സ് ക്യാപ്റ്റൻ സെമീർ ബെക്കളം, വൈസ് പ്രസിഡന്‍റ് സഹ്മർ,സമീർ എക്‌സ്പ്രസ് തുടങ്ങിയവർ നേതൃത്വം നൽകി. അസീസ് എടരിക്കോടിന്‍റെ നേതൃത്വത്തിലുള്ള ദഫ് മുട്ട്, കോൽക്കളി എന്നിവയും റഹ്‌ന, കൊല്ലം ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com