'ഡൗൺടൗൺ ഉമ്മൽ ഖുവൈൻ' തീരദേശ പദ്ധതി വരുന്നു: ഒന്നര ലക്ഷത്തിലേറെ പേർക്ക് താമസ സൗകര്യം

7 കിലോമീറ്ററിലുള്ള പ്രകൃതിദത്ത ബീച്ചുകളും പാർക്കുകളും ഉൾക്കൊള്ളുന്ന 11 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന തീരപ്രദേശത്താണ് പുതിയ പദ്ധതി
Umm Al Quwain sea project

'ഡൗൺടൗൺ ഉമ്മൽ ഖുവൈൻ' തീരദേശ പദ്ധതി വരുന്നു: ഒന്നര ലക്ഷത്തിലേറെ പേർക്ക് താമസ സൗകര്യം

Updated on

ഉമ്മൽ ഖുവൈൻ: ഉമ്മൽ ഖുവൈൻ എമിറേറ്റിന്‍റെ സാമ്പത്തിക, വാണിജ്യ മേഖലയിൽ വൻ വളർച്ചക്ക് വഴിയൊരുക്കുന്ന "ഡൗൺടൗൺ ഉമ്മൽ ഖുവൈൻ" തീരദേശ പദ്ധതിക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി 25 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പദ്ധതിയുടെ മാസ്റ്റർപ്ലാൻ പുറത്തിറക്കി.

7 കിലോമീറ്ററിലുള്ള പ്രകൃതിദത്ത ബീച്ചുകളും പാർക്കുകളും ഉൾക്കൊള്ളുന്ന 11 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന തീരപ്രദേശത്താണ് പുതിയ വികസന പദ്ധതി നടപ്പാക്കുന്നത്.

നോർത്ത് ബീച്ച്, ട്രേഡ് സെന്‍റർ, സൗത്ത് ബീച്ച് എന്നിങ്ങനെ മൂന്ന് പ്രധാന സോണുകളാണ് ഈ പദ്ധതിയിൽ ഉള്ളത്. താമസ മേഖലകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഓഫിസ് സ്പേസ്, ഹോട്ടലുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

സ്വതന്ത്ര നിയമ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന 15 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്രീ സോൺ ട്രേഡ് സെന്‍റർ ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിഷേതയാണ്.

ബിസിനസ്, സാംസ്കാരിക വിനിമയം, നിക്ഷേപ അവസരങ്ങൾ എന്നിവയ്ക്കുള്ള ഒരു പ്രമുഖ ആഗോള ലക്ഷ്യസ്ഥാനമായി ഇത് മാറുമെന്ന് ഉമ്മുൽ ഖുവൈൻ സർക്കാർ വ്യക്തമാക്കി.

ഉമ്മൽ ഖുവൈൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് റാഷിദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ നേതൃത്വത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. ശോഭ റിയൽറ്റിയുമായി സഹകരിച്ചാണ് 'ഡൗൺടൗൺ ഉമ്മൽ ഖുവൈൻ' വികസിപ്പിക്കുന്നത്.

ആദ്യ ഘട്ടത്തിൽ വീടുകൾ, ഓഫിസുകൾ, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. പദ്ധതി പൂർത്തിയാകുന്നതോടെ 150,000-ത്തിലധികം താമസക്കാർക്ക് താമസ സൗകര്യം ലഭിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com