യുണീക്ക് ഫ്രണ്ട്സ് ഓഫ് കേരള കഥ - കവിത പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു

എഴുത്തുകാരൻ ഷൈലൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്
Unique Friends of Kerala Katha - Kavitha Award winners announced

യുണീക്ക് ഫ്രണ്ട്സ് ഓഫ് കേരള കഥ - കവിത പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു

Updated on

ദുബായ്: അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ അനുസ്മരണാർതം പ്രവാസി എഴുത്തുകാർക്കായി യുണീക്ക് ഫ്രണ്ട്സ് ഓഫ് കേരള ഏർപ്പെടുത്തിയ കഥ - കവിത പുരസ്കാരവിജയികളെ പ്രഖ്യാപിച്ചു.

എഴുത്തുകാരൻ ഷൈലൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്. കഥ വിഭാഗത്തിൽ മുർഷിദ ഫാരീസ് വഫിയ്യ എഴുതിയ കാവുപന്തി കവിത വിഭാഗത്തിൽ ഉണ്ണികൃഷ്ണൻ കൊട്ടാരത്തിൽ എഴുതിയ യുദ്ധക്കപ്പൽ എന്നിവയാണ് തെരഞ്ഞെടുത്തത്.

എഴുത്തുകാരൻ പി.വി. ഷാജികുമാർ, കവി മധു പനക്കാട്, ഷൈജു നീലകണ്ഠൻ, ശുഭ ടീച്ചർ, ഹരികൃഷ്ണൻ, ബി.ടി. ശ്രീലത, ജിഷ പനക്കോട് എന്നിവരടങ്ങിയ പാനൽ ആണ് വിജയികളെ തെരഞ്ഞെടുത്തത്. യുഎഫ്കെ വൈസ് പ്രസിഡന്‍റ് ഷെഫീഖ്, സെക്രട്ടറി അബ്ദു സമദ്, ശില്പി നിസാർ ഇബ്രാഹിം, സംസ്കാരികവേദി ലീഡർ കെ.ആർ. രമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുരസ്‍കാരങ്ങൾ നവംബർ 9 നു വൈകീട്ട് 4 മണിക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ റൈറ്റേഴ്‌സ് ഫോറം ഹാൾ നമ്പർ 7 ൽ വച്ച് സമ്മാനിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com