ഐക്യരാഷ്ട്രസഭയുടെ വാർഷിക ദിനം; ആശംസാസന്ദേശവുമായി ദുബായ് ഭരണാധികാരി

യുഎന്നിന്‍റെ എല്ലാ പരിശ്രമങ്ങൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണ തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
United Nations Anniversary Day; Dubai Ruler sends greetings

ഐക്യരാഷ്ട്രസഭയുടെ വാർഷിക ദിനം; ആശംസാസന്ദേശവുമായി ദുബായ് ഭരണാധികാരി

Updated on

ദുബായ്: ഐക്യരാഷ്ട്രസഭയുടെ എൺപതാം വാർഷിക ദിനത്തിൽ യുഎഇ വൈസ് പ്രസിഡന്‍റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആശംസാസന്ദേശം.

ഭാവിയിൽ കൂടുതൽ ശക്തമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾ തുടരണമെന്ന് അദ്ദേഹം തന്‍റെ വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാൻ ഐക്യരാഷ്ട്രസഭ വഴികാട്ടിയായി നിലകൊള്ളണം എന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സമാധാനവും, സ്ഥിരതയും, സുസ്ഥിരമായ വികസനവും ഉറപ്പുവരുത്താൻ ഈ ആഗോള സംഘടന നിർണായക പങ്ക് വഹിക്കുന്നുണ്ട്. യുഎന്നിന്‍റെ എല്ലാ പരിശ്രമങ്ങൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണ തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com