

70 ശതമാനം വരെ വിലക്കിഴിവ്; വിലക്കുറവിന്‍റെ വിസ്മയം തീർത്ത് സൂപ്പർ ഫ്രൈഡേ പ്രമോഷന് ലുലു സ്റ്റോറുകളിൽ തുടക്കമായി
ദുബായ്: ഉപഭോക്താകൾക്ക് ഏറ്റവും മികച്ച ഓഫറുകളുമായി സൂപ്പർ ഫ്രൈഡേ പ്രമോഷൻ ലുലു സ്റ്റോറുകളിൽ ആരംഭിച്ചു. സൂപ്പർ ഫ്രൈഡേയുടെ ഭാഗമായി ഉത്പന്നങ്ങൾക്ക് വമ്പൻ കിഴിവുകളും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, ഫാഷന്‍ ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയ്ക്ക് ആകർഷകമായ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭിക്കും.
ഭൂരിഭാഗം ഉത്പന്നങ്ങൾക്കും 70 ശതമാനം വരെ വിലക്കിഴിവുണ്ട്. ഹെൽത്ത്കെയർ ബ്യൂട്ടി ഉത്പന്നങ്ങൾക്ക് അമ്പത് ശതമാനം വരെ വിലകുറവുണ്ട്. മൊബൈൽ ഫോൺ ലാപ്ടോപ്പ് തുടങ്ങിയവയ്ക്കും മികച്ച ഓഫറുകളുണ്ട്. കുട്ടികളുടെ ഉൾപ്പടെയുള്ള ഫാഷൻ തുണിത്തരങ്ങൾക്കും വലിയ കിഴിവാണ് ഉറപ്പാക്കിയിരിക്കുന്നത്.
ലുലു ഓൺലൈൻ പർച്ചേസുകൾക്കും സൂപ്പർ ഫ്രൈഡേ ഓഫറുകൾ ലഭിക്കും. ഓൺലൈൻ പർച്ചേസുകൾക്ക് കൂപ്പൺ കോഡിലൂടെ അധിക ഡിസ്കൗണ്ടുകൾ നേടാനും അവസരമുണ്ട്. മാസ്റ്റർ കാർഡ് പേയ്മെന്‍റുകൾക്കും മികച്ച ഓഫറുകളുണ്ട്. കൂടാതെ ഇഎംഐ സൗകര്യവും ലഭ്യമാണ്.