യുഎഇ തപാൽ സ്റ്റാമ്പുകളിൽ ഇടം നേടിയ മലയാളി ഡിസൈനർ മുഹമ്മദ് ബിലാലിന് വാക്കിതൾ ആദരം

പ്രഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ തിക്കോടിയുടെ നേതൃത്വത്തിലായിരുന്നു ആദരവ് നൽകിയത്
'Vakkithal' honors Malayali designer Muhammed Bilal, whose work has been featured on UAE postage stamps.

യുഎഇ തപാൽ സ്റ്റാമ്പുകളിൽ ഇടം നേടിയ മലയാളി ഡിസൈനർ മുഹമ്മദ് ബിലാലിന് വാക്കിതൾ ആദരം

Updated on

ദുബായ്: യുഎഇയുടെ സ്മാരക തപാൽ സ്റ്റാമ്പുകളിൽ സ്വന്തം ഡിസൈനുകളിലൂടെ ഇടം നേടിയ മലയാളി ഡിസൈനർ മുഹമ്മദ് ബിലാലിനെ ദുബായിലെ വാക്കിതൾ കൂട്ടായ്മ ആദരിച്ചു. പ്രഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ തിക്കോടിയുടെ നേതൃത്വത്തിലായിരുന്നു ആദരവ് നൽകിയത്. ബഷീർ പാൻഗൾഫ് ബിലാലിന് ഉപഹാരം സമ്മാനിച്ചു.

ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിലെ സീനിയർ ഡിസൈനറായ 28കാരനായ മുഹമ്മദ് ബിലാൽ രൂപകൽപ്പന ചെയ്ത എട്ട് ഡിസൈനുകളിൽ ആറെണ്ണമാണ് യുഎഇ തപാൽ സേവനദാതാക്കളായ എമിറേറ്റ്സ് പോസ്റ്റ് സ്മാരക സ്റ്റാമ്പുകളായി പുറത്തിറക്കിയത്. ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്‍റെ 23-മത് പതിപ്പിന്‍റെ ഭാഗമായി പുറത്തിറക്കിയ സ്റ്റാമ്പുകളിലാണ് ബിലാലിന്‍റെ സൃഷ്ടികൾ ഉൾപ്പെടുത്തിയത്.

‘ദി ഗ്ലോ ഓഫ് ഓതെന്‍റിസിറ്റി’ -എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഷാർജയുടെ പൈതൃകവും തനത് ദൃശ്യസ്വത്വവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഡിസൈനുകൾ ഒരുക്കിയത്. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സഹകരിച്ചാണ് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയത് .തന്‍റെ എട്ട് ഡിസൈനുകളിൽ ആറെണ്ണം തപാൽ സ്റ്റാമ്പുകളായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഹമ്മദ് ബിലാൽ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com