

വളാഞ്ചേരി സ്വദേശി അബുദാബിയിൽ മരിച്ചു
അബുദാബി: മലപ്പുറം വളാഞ്ചേരി വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്‍റെ മകൻ അബ്ദുൽ സമദ് (52) അബുദാബിയിൽ അന്തരിച്ചു. ഖസർ അൽ ബഹർ പാലസിലെ ജീവനക്കാരനാണ്. ശനിയാഴ്ച നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തതായിരുന്നു.
മാതാവ്: നഫീസ പടിഞ്ഞാറപ്പാട്ട്. ഭാര്യ: ആരിഫ പള്ളിമാലിൽ. മക്കൾ: ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിന, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് ഷാഫി. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും.