വളാഞ്ചേരി സ്വദേശി ഖത്തറിൽ അന്തരിച്ചു

മൂന്ന് ദിവസത്തിനു ശേഷം നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ഇദ്ദേഹം.
Valancherry native passes away in Qatar

മുഹമ്മദ് ആലുങ്ങൽ

Updated on

ദോഹ: വളാഞ്ചേരി കാവുംപുറം തൊഴുവാനൂർ സ്വദേശി മുഹമ്മദ് ആലുങ്ങൽ (61) ഹൃദയാഘാതം മൂലം വക്‌റയിലെ താമസ സ്ഥലത്ത് അന്തരിച്ചു. പിതാവ്: ഖാദർ. മാതാവ്: ബിയ്യാത്തുമ്മ. ഭാര്യ: നഫീസ. മക്കൾ: ജാഫർ, ജസീല റഹ്മത്ത്‌ (സൗദി അറേബ്യ), ജാസിർ ഫൈസി, ജാസിം (ഇരുവരും ഖത്തർ), ഫാത്തിമ നാജിയ.

മൂന്ന് ദിവസത്തിനു ശേഷം നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ഇദ്ദേഹം.

വക്‌റ ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com