രജിലാലിന്‍റെ വിയോഗത്തിൽ അബുദാബിയിലെ വിവിധ സാംസ്‌കാരിക സംഘടനകൾ അനുശോചിച്ചു
അബുദാബി: കേരള സോഷ്യൽ സെന്‍റർ അംഗവും മുൻ ഓഡിറ്ററുമായ രജിലാലിന്‍റെ വിയോഗത്തിൽ അബുദാബിയിലെ വിവിധ സാംസ്‌കാരിക സംഘടനകൾ അനുശോചിച്ചു. കെ എസ് സി പ്രസിഡന്‍റ് എ.കെ. ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു
കെ എസ് സി ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ശക്തി തിയറ്റേഴ്‌സ് ജനറൽ സെക്രട്ടറി എ.എൽ. സിയാദ് സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.വി. ബഷീർ (ശക്തി തിയറ്റേഴ്‌സ് പ്രസിഡന്‍റ്), റോയ് വർഗീസ് (യുവകലാസാഹിതി പ്രസിഡന്‍റ്), ഗഫൂർ എടപ്പാൾ (ഫ്രണ്ട്സ് എ ഡി എം എസ് പ്രസിഡന്‍റ്) , നാസർ വി ളഭാഗം (ഐ എസ് സി സാഹിത്യ വിഭാഗം സെക്രട്ടറി) .അഡ്വ. അൻസാരി (കെ എസ് സി ഫിനാൻസ് കമ്മിറ്റി കൺവീനർ) എന്നിവർ അനുശോചനം രേഖപ്പെടുത്തി.
അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തിലാണ് കണ്ണൂർ ഒഴപ്രം സ്വദേശി റജിലാൽ കോക്കാടൻ (50) മരിച്ചത്. അൽ മൻസൂരീ എൻജിനീയറിങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജരായി ജോലി ചെയ്തിരുന്ന റജിലാൽ ജോലികഴിഞ്ഞു തിരിച്ചുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.