ഷാർജ: വീകെയർ ഗ്ലോബൽ യുഎഇ യിൽ സംഘടിപ്പിക്കുന്ന ഗോൾഡൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്‍റിന്‍റെ പോസ്റ്റർ പ്രകാശനം അഡ്വ. ജെബി മേത്തർ എംപി നിർവഹിച്ചു.
ചടങ്ങിൽ വീകെയർ യുഎഇ ചെയർമാൻ ബൈജു ബേബി, ട്രഷറർ മാത്യൂസ് ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. ഫുട്‌ബോൾ ആരാധിക കൂടിയായ എംപി അഡ്വ. ജെബി മേത്തർ ടൂർണമെന്‍റിന് ആശംസകൾ നേർന്നു.
ബാഡ്മിന്‍റൺ ടൂർണമെന്‍റുകൾക്കു ശേഷം ഫുട്‌ബോൾ ടൂർണമെന്‍റ് കൂടി അണിയിച്ചൊരുക്കുകയാണ് വീകെയർ ഗ്ലോബൽ യുഎഇ കമ്മിറ്റി.