വികെയർ ഗ്ലോബൽ തിരുവോണം ആഘോഷിച്ചു

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ ഉദ്ഘാടനം ചെയ്തു
Vcare Global celebrated Thiruvonam
വികെയർ ഗ്ലോബൽ തിരുവോണം ആഘോഷിച്ചു
Updated on

അജ്മാൻ: വീകെയർ ഗ്ലോബൽ 'ഒന്നിച്ചൊരോണം' എന്ന പേരിൽ തിരുവോണം ആഘോഷിച്ചു. പ്രസിഡണ്ട് ബൈജു ബേബിയുടെ അദ്ധ്യക്ഷതയിൽ അജ്മാൻ സോഷ്യൽ സെന്‍ററിൽ നടന്ന ആഘോഷ പരിപാടികൾ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിൽ പെട്ട ഒരു കുടുംബത്തിന് വീടു നിർമ്മിച്ചു നൽകാനുള്ള വീകെയറിന്‍റെ തീരുമാനത്തെ എംഎൽഎ അഭിനന്ദിച്ചു.

സിമി മോൾ റൈജു മുഖ്യാതിഥിയായി. ഷാർജ ഇൻകാസ് പ്രസിഡണ്ട് അബ്ദുൽ മനാഫ്, പ്രഭാകരൻ പയ്യന്നൂർ,റോബി യോഹന്നാൻ,വീകെയർ സെക്രട്ടറി റോബിൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിംഗ് ജനറൽ സെക്രട്ടറി ജിബി ബേബി എന്നിവർ പ്രസംഗിച്ചു.

Vcare Global celebrated Thiruvonam

പ്രോഗ്രാം കൺവീനർ ഋതുൽ കുമാർ സ്വാഗതവും ട്രഷറർ മാത്യൂസ് ജോർജ് നന്ദിയും പറഞ്ഞു. ഓണസദ്യ, ഘോഷയാത്ര, മഹാബലി എഴുന്നള്ളത്ത്, ചെണ്ടമേളം, നാടൻ പാട്ട്, വിവിധ നാടൻ കലാരൂപങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള എന്നിവ ഉണ്ടായിരുന്നു.

Vcare Global celebrated Thiruvonam

Trending

No stories found.

Latest News

No stories found.