
അൽ ഐനിൽ കാറപകടം: ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
ambulance
അബുദാബി: അൽ ഐനിലെ അൽ റസീൻ പ്രദേശത്ത് വിനോദ യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ സ്വദേശി കുടുംബത്തിലെ മൂന്നംഗങ്ങൾ മരിച്ചു. പിതാവും മകനും മകളുമാണ് മരിച്ചത്. കുടുംബം തങ്ങളുടെ സ്വകാര്യ വിശ്രമ കേന്ദ്രത്തിൽ ഒത്തുകൂടിയ ശേഷം വീട്ടിലേക്ക് തിരികെ വരുമ്പോഴാണ് അപകടം നടന്നത്.
പിതാവും മൂന്ന് ആൺകുട്ടികളും മകളും വീട്ടുജോലിക്കാരനുമടക്കം ആറ് പേർ കയറിയ വാഹനം അൽ റസീൻ പ്രദേശത്തെ മൺപാതയിലൂടെ സഞ്ചരിക്കുമ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. പരുക്കേറ്റ മറ്റു മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽ മതവ മസ്ജിദിൽ മയ്യിത്ത് നിസ്കാരം നിർവഹിച്ച ശേഷം മൃതദേഹങ്ങൾ ഖബറടക്കി.