
വാഹന നമ്പർ പ്ലേറ്റ് ലേലം: പത്ത് കോടിയോളം ദിർഹം സമാഹരിച്ച് ദുബായ് ആർടിഎ
ദുബായ്: വാഹന നമ്പർ പ്ലേറ്റ് ലേലത്തിലൂടെ ദുബായ് ആർടിഎ 9.79 കോടി ദിർഹം സമാഹരിച്ചു. ഫാൻസി നമ്പർ പ്ലേറ്റായ ബിബി88 ന് മാത്രം 1.4 കോടി ദിർഹം ലഭിച്ചതായി ആർടിഎ അറിയിച്ചു.
വൈ31 നമ്പർ പ്ലേറ്റ് 62.7 ലക്ഷം, എം78, ബിബി 777 എന്നിവ 60 ലക്ഷം ദിർഹം വീതം എന്നിങ്ങനെയാണ് മറ്റ് നമ്പർ പ്ലേറ്റുകൾ ലേലത്തിൽ പോയത്.
ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ലേലത്തിൽ എഎ, ബിബി, കെ, എൽ, എം, എൻ, പി, ക്യു, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, സെഡ് എന്നീ കോഡുകളിലായി മൊത്തം 90 പ്ലേറ്റുകൾ ലേലം ചെയ്തതായി ആർടിഎ അധികൃതർ അറിയിച്ചു.