സ്ത്രീ സുരക്ഷയുടെയും സമത്വത്തിന്‍റെയും സന്ദേശവുമായി വേണു രാജാമണി

അക്കാഫ് പൊന്നോണക്കാഴ്ചയിലെ മാതൃവന്ദനം പരിപാടിയിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു വേണു രാജാമണി
അക്കാഫ് പൊന്നോണക്കാഴ്ചയിലെ മാതൃവന്ദനം പരിപാടിയിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു വേണു രാജാമണി | Venu Rajamani on gender equality
സ്ത്രീ സുരക്ഷയുടെയും സമത്വത്തിന്‍റെയും സന്ദേശവുമായി വേണു രാജാമണി
Updated on

ദുബായ്: അമ്മമാരെ ആദരിക്കുന്ന വേദി സ്ത്രീ സുരക്ഷക്കും സമത്വത്തിനും വേണ്ടി നിലകൊള്ളുമെന്ന് പ്രതിജ്ഞയെടുക്കുന്ന വേദി കൂടിയായി മാറണമെന്ന് ഇന്ത്യൻ രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയും മുൻ അംബാസിഡറും ദുബായിലെ മുൻ കോൺസൽ ജനറലുമായ വേണു രാജാമണി.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടത്തിയ അക്കാഫ് പൊന്നോണക്കാഴ്ചയിലെ മാതൃവന്ദനം പരിപാടിയിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അമ്മമാർ ഒരു സമൂഹത്തിലെ ധാർമിക വഴികാട്ടികളാണ്. മാതാക്കൾ അംഗീകരിക്കപ്പെടുമ്പോൾ ഭാരതമാതാവ് സന്തോഷിക്കുന്നു. പെൺകുട്ടികളും സ്ത്രീകളും പീഡിപ്പിക്കപ്പെടുമ്പോൾ ഭാരതാംബ ദുഃഖിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ത്രീകളെ ബഹുമാനിക്കുന്നതിലും അവർക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം ഒരുക്കുന്നതിലും നാം വിജയിച്ചിട്ടുണ്ടോ എന്ന ചോദ്യം സ്വയം ചോദിക്കണമെന്നും വേണു രാജാമണി ആവശ്യപ്പെട്ടു.

അക്കാഫ് ഭാരവാഹികൾ അമ്മമാരെ പൊന്നാട അണിയിച്ച് ആദരിച്ചു. അവർക്ക് ഉപഹാരങ്ങളും നൽകി.

പൊന്നോണക്കാഴ്ചയുടെ ഭാഗമായി 26 അമ്മമാരെയുമാണ് നാട്ടിൽ നിന്ന് യുഎഇയിൽ എത്തിച്ച് ആദരിച്ചത്. ഇവർക്ക് യുഎഇയിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com