ഷാർജ ഇന്ത്യൻ സ്കൂൾ ആൺകുട്ടികളുടെ വിഭാഗം പ്രിൻസിപ്പലായി വിജിമോൻ അയ്യപ്പൻ

ചെന്നെയിലെ ഡിഎഫ്ടി ഗ്രൂപ്പ് ഓഫ് സ്കൂൾസ് അക്കാദമിക് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്​.
Vijimon Ayyappan appointed as principal of Sharjah Indian School boys' section

ഷാർജ ഇന്ത്യൻ സ്കൂൾ ആൺകുട്ടികളുടെ വിഭാഗം പ്രിൻസിപ്പലായി വിജിമോൻ അയ്യപ്പൻ

Updated on

ഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ ആൺകുട്ടികളുടെ വിഭാഗത്തിലെ പ്രിൻസിപ്പലായി വിജിമോൻ അയ്യപ്പനെ നിയമിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി അക്കാദമിക് നേതൃത്വത്തിലും സ്കൂൾ ഭരണനിർവഹണത്തിലും 21 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള വിദ്യാഭ്യാസ പ്രവർത്തകനാണ് വിജിമോൻ അയ്യപ്പൻ. എം.എ, എം.ഫിൽ, ബി.എഡ്, ബി.സി.ടി ബിരുദങ്ങളുള്ള അദ്ദേഹം നിലവിൽ സോഷ്യൽ വർക്കിൽ പി.എച്ച്ഡി ചെയ്തുവരികയാണ്.

ചെന്നെയിലെ ഡിഎഫ്ടി ഗ്രൂപ്പ് ഓഫ് സ്കൂൾസ് അക്കാദമിക് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്​. 29 സിബിഎസ്ഇ സ്കൂളുകളുടെ അക്കാദമിക് പ്രവർത്തനങ്ങൾ, പാഠ്യപദ്ധതി നടപ്പിലാക്കൽ, അധ്യാപക പരിശീലനം എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നൽകി.

കാക്കിനഡ ഗ്രീൻ ഫീൽഡ് സ്കൂൾ ഇന്‍റർനാഷണൽ, പ്രിൻസിപ്പാളായും സേവനമനുഷ്ഠിച്ചു.

സിബിഎസ്ഇയുടെ അംഗീകൃത റിസോഴ്സ് പേഴ്സൺ കൂടിയായ അദ്ദേഹം 6,000ത്തിലധികം അധ്യാപകർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com