
വിപഞ്ചിക
ഷാർജ: അൽ നഹ്ദയിലെ താമസയിടത്ത് ഒന്നര വയസുകാരിയായ മകൾക്കൊപ്പം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. രാവിലെ 10 ന് ഷാർജയിൽ എംബാം ചെയ്യുന്ന മൃതശരീരം വൈകീട്ട് 5.40 നുള്ള വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
'അമ്മ ശൈലജയും ബന്ധുക്കളും ഇതേ വിമാനത്തിൽ നാട്ടിലേക്ക് പോകും. മകൾ ഒന്നര വയസുകാരി വൈഭവിയുടെ സംസ്‌കാരം എവിടെ നടത്തണമെന്നത് സംബന്ധിച്ച അനിശ്ചിതത്വം മൂലമാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് വൈകിയത്.
കോടതി വിധി പ്രകാരം കുഞ്ഞിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം പിതാവ് നിതീഷിനാണ് ലഭിച്ചത്. ഇതനുസരിച്ച് വൈഭവിയുടെ മൃതദേഹം ദുബായ് ന്യൂ സോനാപ്പൂരിൽ ഹൈന്ദവ ആചാര പ്രകാരം സംസ്കരിക്കുകയും ചെയ്തു.