യു.കെയിലേക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും വിസയുള്ള ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ലഭിക്കും

അപേക്ഷകന്‍റെ വിസയ്ക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസത്തെ സാധുത വേണം
Visa-on-arrival facility is available to Indians holding visas to UK and EU countries
യു.കെയിലേക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും വിസയുള്ള ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ലഭിക്കും
Updated on

ദുബായ്: യു.കെയിലേക്കും യൂറോപ്യൻ യൂണിയൻ (ഇ.യു) രാജ്യങ്ങളിലേക്കും ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ എത്തുമ്പോൾ വിസ ഓൺ അറൈവൽ സൗകര്യം ലഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. മുൻപ് ഇത് യുഎസ് താമസ വിസയോ ടൂറിസ്റ്റ് വിസയോ ഉള്ളവർക്കും യു.കെയിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും റെസിഡൻസിയുള്ളവർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ.

അപേക്ഷകന്‍റെ വിസയ്ക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസത്തെ സാധുത വേണം. യോഗ്യതയുള്ള ഇന്ത്യൻ യാത്രക്കാർക്ക് 250 ദിർഹമിന് 60 ദിവസത്തെ വിസ ഇപ്പോൾ നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

സേവനങ്ങളുടെ പുതുക്കിയ ഫീസ് നിരക്കുകളും അതോറിറ്റി പ്രഖ്യാപിച്ചു. യു.എസ്, ഇ.യു രാജ്യങ്ങൾ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള വിസ, റെസിഡൻസികൾ അല്ലെങ്കിൽ ഗ്രീൻ കാർഡുകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും 14 ദിവസത്തെ എൻട്രി വിസയ്ക്കുള്ള ഫീസ് 100 ദിർഹമാണ്. വിസ 14 ദിവസത്തേക്ക് കൂടി നീട്ടുന്നതിന് 250 ദിർഹം കൂടി നൽകണം.

യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീർഘ കാല പങ്കാളിത്തത്തിന്‍റെ ഭാഗമായിട്ടാണ്‌ കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സൗകര്യം നൽകുന്നതെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു.

സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപങ്ങളെയും സംരംഭകരെയും പ്രതിഭകളെയും ആകർഷിക്കുന്നതിനും ആഗോള വിനോദ സഞ്ചാര, സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉയർത്താനുമുള്ള നേതൃത്വത്തിന്‍റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com