സ്വന്തം കഥ എഴുതാൻ ആരാധകരോട് ആഹ്വാനം ചെയ്ത് ഹോളിവുഡ് താരം വിൽ സ്മിത്ത്

തന്‍റെ പുസ്തകം എഴുതിയതിന്‍റെ അനുഭവം "പരിവർത്തനാത്മകം'' എന്നായിരുന്നു സ്മിത്ത് വിശേഷിപ്പിച്ചത്.
willsmith sharjah international book festival

വിൽ സ്മിത്ത്

Updated on

ഷാർജ: ഹോളിവുഡ് താരവും ഓസ്‌കർ ജേതാവും സംരംഭകനുമായ വിൽ സ്മിത്തിന് ഷാർജ എക്‌സ്‌പോ ബോൾ റൂമിൽ ഉജ്വല സ്വീകരണം.നൽകി. എല്ലാവരും സ്വന്തം കഥ എഴുതണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്‍റെ പുസ്തകം എഴുതിയതിന്‍റെ അനുഭവം 'പരിവർത്തനാത്മകം' എന്നായിരുന്നു സ്മിത്ത് വിശേഷിപ്പിച്ചത്. ആയിരക്കണക്കിന് വർഷത്തെ കഥകൾ കണ്ടെത്തപ്പെടാതെ കിടക്കുന്ന ഈ പ്രദേശത്ത് പ്രവർത്തിക്കാൻ തനിക്ക് ആവേശമുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ സദസ് വൻ ഹർഷാരവം മുഴങ്ങി.

ചില കുട്ടികൾ മാതാപിതാക്കളുടെ ചുമലിലിരുന്നാണ് വിൽ സ്മിത്തിനെ കണ്ടത്. വെള്ള ഷർട്ടണിഞ്ഞ് തന്‍റെ സ്വത:സിദ്ധമായ പുഞ്ചിരിയോടെ പ്രവേശിച്ച സ്മിത്തിന് വലിയ കര ഘോഷത്തോടെയുള്ള സ്വാഗതം ലഭിച്ചു. വലിയ തിരക്കാണ് സ്മിത്ത് പങ്കെടുത്ത പരിപാടിക്ക് ഹാളിലനുഭവപ്പെട്ടത്. വേദിയിലേയ്ക്ക് കയറുന്നതിന് മുമ്പ് സ്മിത്ത് അവിടെ നിരന്നിരുന്ന ആരാധകരുമായി ചെറിയ തോതിൽ സംവദിച്ചു. സ്മിത്തിന്‍റെ ഏറ്റവും ജനപ്രിയമായ ചില ചലച്ചിത്ര രംഗങ്ങൾ അടങ്ങുന്ന ചെറിയ വിഡിയോ പ്രദർശിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com