"ഹത്ത: ത്രൂ ദി ലെൻസ് ഓഫ് ലൈറ്റ്" ഫോട്ടോ, വിഡിയോ മത്സര വിജയികൾക്ക് ദുബായിൽ ആദരം

സാംസ്കാരിക വൈവിധ്യവും സാമൂഹിക ഇടപെടലും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്
Winners of Hatta honored in Dubai

"ഹത്ത: ത്രൂ ദി ലെൻസ് ഓഫ് ലൈറ്റ്" ഫോട്ടോ, വിഡിയോ മത്സര വിജയികൾക്ക് ദുബായിൽ ആദരം

Updated on

ദുബായ്: ഹത്തയുടെ മനോഹാരിത ദൃശ്യങ്ങളിലൂടെ പകർത്തുന്നതിന്‍റെ ഭാഗമായി നടത്തിയ "ഹത്ത: ത്രൂ ദി ലെൻസ് ഓഫ് ലൈറ്റ്" ഫോട്ടോ, വിഡിയോ മത്സര വിജയികളെ ദുബായിൽ ആദരിച്ചു.

ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, (ദുബായ്) ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്‍റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡുമായി സഹകരിച്ചാണ് ആദരണ ചടങ്ങ് നടത്തിയത്.

ഇമിഗ്രേഷൻ മുഖ്യ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, ഉപമേധാവി മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ, HIPPA സെക്രട്ടറി ജനറൽ അലി ഖലീഫ ബിൻ താലിത്ത് തുടങ്ങിയവർ പങ്കെടുത്തു.

കമ്മ്യൂണിറ്റി വർഷത്തിന്‍റെ ഭാഗമായി സാംസ്കാരിക വൈവിധ്യവും സാമൂഹിക ഇടപെടലും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഹത്തയുടെ പ്രകൃതി സൗന്ദര്യവും എമിറാത്തി സംസ്കാരവും പകർത്തിയ ചിത്രങ്ങളും വിഡിയോകളും സമർപ്പിച്ചു.

വിജയികൾ:

ഫോട്ടോഗ്രഫി വിഭാഗം:

  • ഒന്നാം സ്ഥാനം: ഷിജിത്ത് ഉണ്ടൻ ചെറിയത്ത് (ഇന്ത്യ)

  • * രണ്ടാം സ്ഥാനം: ടോം ജോളിൻസ് (ന്യൂസിലാൻഡ്)

  • * മൂന്നാം സ്ഥാനം: നദ ബദർ (സിറിയ)

വിഡിയോ വിഭാഗം:

  • ഒന്നാം സ്ഥാനം: മാക്സിം പെറ്റിസർ (മോൾഡോവ)

  • രണ്ടാം സ്ഥാനം: അലക്സാണ്ടർ സോപർൺ (റഷ്യ)

  • മൂന്നാം സ്ഥാനം: സഫീർ എടക്കണ്ടൻ (ഇന്ത്യ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com