

ഓർമ ദെയ്‌റ മേഖലയിൽ ചെസ്–കാരംസ് ടൂർണമെന്‍റ് നടത്തി.
ദുബായ്: ദെയ്‌റ മേഖലയിലെ ഓർമ സ്പോർട്സ് സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെസ്–കാരംസ് ടൂർണമെന്‍റ് നടത്തി. ഓർമയുടെ മുതിർന്ന അംഗം രാജൻ മാഹി ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. കാരംസ് വിഭാഗത്തിൽ 20 ടീമുകളും ചെസ് മത്സരത്തിൽ 26 പേരും പങ്കെടുത്തു.
കാരംസ് മത്സരത്തിൽ ഷിനീജ്–ഷാക്കിർ ടീം ഒന്നാം സ്ഥാനവും ആബിദ് ആളൂർ–ബിജോയ് ടീം രണ്ടാം സ്ഥാനവും നേടി. വനിതകൾക്കായി നടത്തിയ കാരംസ് മത്സരത്തിൽ സബിത നിധീഷ്–ലിജിന ടീം ഒന്നാം സ്ഥാനവും മഹിത ദീപക്–ഗിരിജ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ചെസ് മത്സരത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നഭാൻ ഫഹദ് ഒന്നാം സ്ഥാനവും റിജീഷ് രണ്ടാം സ്ഥാനവും ജോബി വർഗീസ് മൂന്നാം സ്ഥാനവും നേടി.