ദുബായ് വീണ്ടും ഇന്ത‍്യ - പാക് പോരാട്ടത്തിനു വേദിയാകുന്നു

ഒക്ടോബർ 3ന് തുടങ്ങുന്ന ചാമ്പ്യൻഷിപ്പിൽ 6 ആം തിയതിയാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം
Women's Cricket World Cup: India-Pak clash on October 6
വനിതാ ക്രിക്കറ്റ് വേൾഡ് കപ്പ്: ഇന്ത‍്യ-പാക് പോരാട്ടം ഒക്ടോബർ 6 ന്
Updated on

ദുബായ്: വീണ്ടുമൊരു ഇന്ത്യ - പാക് ടി -20 മത്സരത്തിന് യുഎഇ യിൽ പിച്ചൊരുങ്ങുന്നു. ഇത്തവണ ഐസിസി വനിതാ ടി-20 ഇന്ത്യ -പാക് പോരാട്ടം അരങ്ങേറുന്നത്. ഒക്ടോബർ 3ന് തുടങ്ങുന്ന ചാമ്പ്യൻഷിപ്പിൽ 6 ആം തിയതിയാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം. പരസ്പരം മത്സരിച്ച കണക്കെടുത്താൽ ഇന്ത്യക്കാണ് മുൻ‌തൂക്കം. ഇരു ടീമുകളും അവസാനം പോരടിച്ചപ്പോൾ ജെമീമ റോഡ്രിഗസിന്‍റെ അപരാജിത അർദ്ധ ശതകത്തിന്‍റെ മികവിൽ ഇന്ത്യൻ വനിതകളാണ് വിജയിച്ചത്. 2022 ലെ ഏഷ്യ കപ്പിലാണ് പാകിസ്‌ഥാൻ അവസാനമായി ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയത്.‌

ദുബായിലെയും ഷാർജയിലെയും പിച്ചുകളിലായി 23 മത്സരങ്ങൾ നടക്കും. 10 ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇന്ത്യ,ഓസ്‌ട്രേലിയ,ന്യൂസിലാൻഡ് പാകിസ്ഥാൻ,ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് എ ഗ്രൂപ്പിൽ. ബി ഗ്രൂപ്പിൽ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സ്കോട് ലൻഡ്. ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഉള്ളത്. ഇരു ഗ്രൂപ്പുകളിൽ നിന്ന് ഒന്നും രണ്ടും സ്‌ഥാനത്ത് എത്തുന്ന ടീമുകൾ സെമിയിലെത്തും. ആഭ്യന്തര കലാപം മൂലം മത്സരങ്ങൾ നടത്താൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് ടൂർണമെന്‍റ് യുഎഇ യിലേക്ക് മാറ്റാൻ ഐ സിസി  തീരുമാനിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com