വനിതാ ടി20 ലോക കപ്പ് 2024 ന്‍റെ ട്രോഫി ടൂർ ടീമിന് ഷാർജ ഇന്ത്യൻ സ്‌കൂളിൽ ഊഷ്മള സ്വീകരണം

സ്‌കൂളിലെത്തിയ ടൂർ ടീമിനെ സ്‌കൂൾ അധികൃതരും ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റിയും ചേർന്ന് സ്വീകരിച്ചു.
Women's T20 World Cup 2024 trophy tour team given warm welcome at Sharjah Indian School
വനിതാ ടി20 ലോക കപ്പ് 2024 ന്‍റെ ട്രോഫി ടൂർ ടീമിന് ഷാർജ ഇന്ത്യൻ സ്‌കൂളിൽ ഊഷ്മള സ്വീകരണം
Updated on

ഷാർജ: യുഎഇ ആതിഥേയത്വം വഹിക്കുന്ന നടക്കാനിരിക്കുന്ന ഐസിസി വനിതാ ടി20 ലോക കപ്പ് 2024 ന്‍റെ ട്രോഫി ടൂർ ടീമിന് ഷാർജ ഇന്ത്യൻ സ്‌കൂളിൽ ഊഷ്മള സ്വീകരണം നൽകി. സ്‌കൂളിലെത്തിയ ടൂർ ടീമിനെ സ്‌കൂൾ അധികൃതരും ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റിയും ചേർന്ന് സ്വീകരിച്ചു. ഗൈഡ്‌സിന്‍റെ ബാന്‍റ് വാദ്യത്തിന്‍റെ അകമ്പടിയോടെ ഘോഷയാത്രയായി അതിഥികളെ സ്‌റ്റേജിലേക്കാനയിച്ചു.

ഐസിസി ട്രോഫി സ്റ്റേജിന് മുമ്പിൽ പ്രദർശിപ്പിച്ചു. സിബിഎസ്ഇ മേഖല ഡയറക്ടർ ഡോ. റാം ശങ്കർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ അധ്യക്ഷത വഹിച്ചു. എസ്പിഇഎ വെൽഫെയർ ആന്‍റ് ആക്ടിവിറ്റീസ് മേധാവി താരിഖ് അൽ ഹമ്മാദി, ഇൻവെസ്റ്റ്‌മെന്‍റ് അഫയേഴ്‌സ് മേധാവി ഈസ ബിൻ കരാം, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വുമൺസ് ഡവലപ്‌മെന്‍റ് ഓഫീസർ ചയ മുകുൾ, എസ്.പി.ഇ.എ സ്‌കൂൾ ഇംപ്രൂവ്‌മെന്‍റ് അഡൈ്വസർ ജൊഹന്നസ് ബൊഡസ്റ്റീൻ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യൻ അസോസിയേഷൻ ജോയിന്‍റ് ജനറൽ സെക്രട്ടറി ജിബി ബേബി, ജോയിന്‍റ് ട്രഷറർ പി.കെ. റെജി മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ് മാട്ടൂൽ, പ്രഭാകരൻ പയ്യന്നൂർ, കെ.കെ. താലിബ്, മുരളീധരൻ ഇടവന, നസീർ കുനിയിൽ, ബോയ്‌സ് വിഭാഗം പ്രിൻസിപ്പൽ മുഹമ്മദ് അമീൻ, ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ ഷിഫ്‌ന നസറുദ്ദീൻ, ഹെഡ്മിസ്ട്രസ് ഡെയ്‌സി റോയ്, താജുന്നിസ ബഷീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ പ്രമോദ് മഹാജൻ സ്വാഗതം പറഞ്ഞു. ടൂർ ടീമംഗങ്ങൾ വിദ്യാർഥിനികളുമായി സംവദിച്ചു. വിദ്യാർഥിനികളുടെ വൈവിധ്യമാർന്ന നൃത്തങ്ങളും അരങ്ങേറി.

Trending

No stories found.

Latest News

No stories found.