ദുബായിൽ 'വർക്ക്‌ഫോഴ്‌സ് റൺ’ ഏഴാം പതിപ്പ് ശ്രദ്ധേയം: പങ്കെടുത്തത് ആയിരക്കണക്കിന് തൊഴിലാളികൾ

ഖുറാനിക് പാർക്കിൽ നടന്ന പരിപാടിയിൽ ദുബായിലെ വിവിധ മേഖലകളിലെ കമ്പനികളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളികളും ജീവനക്കാരും പങ്കെടുത്തു
workforce run 7th edition

ദുബായിൽ 'വർക്ക്‌ഫോഴ്‌സ് റൺ’ ഏഴാം പതിപ്പ് ശ്രദ്ധേയം: പങ്കെടുത്തത് ആയിരക്കണക്കിന് തൊഴിലാളികൾ

Updated on

ദുബായ്: തൊഴിലാളികളുടെ ആരോഗ്യം, ശാരീരികക്ഷമത, സാമൂഹിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് സ്‌പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ച ‘വർക്ക്‌ഫോഴ്‌സ് റൺ’ ഏഴാം പതിപ്പ് ശ്രദ്ധേയമായി.

ഖുറാനിക് പാർക്കിൽ നടന്ന പരിപാടിയിൽ ദുബായിലെ വിവിധ മേഖലകളിലെ കമ്പനികളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളികളും ജീവനക്കാരും പങ്കെടുത്തു.

പരിപാടിയിൽ ജിഡിആർഎഫ്എ ദുബായ് ഡയറക്റ്റർ ജനറൽ ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ലേബർ റിലേഷൻസ് റെഗുലേഷൻ സെക്റ്റർ അസിസ്റ്റന്‍റ് ഡയറക്റ്റർ ജനറൽ കേണൽ ഒമർ മതർ അൽ മസീന, ഡെപ്യൂട്ടി അസിസ്റ്റന്‍റ് ഡയറക്റ്റർ ജനറൽ കേണൽ അഹമ്മദ് അൽ ഹാഷമി എന്നിവർ ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

സമൂഹത്തിന്‍റെ ജീവിത നിലവാരം ഉയർത്തുന്നതിനും മനുഷ്യകേന്ദ്രിത സമീപനം ശക്തിപ്പെടുത്തുന്നതിനുമായി വിവിധ കമ്മ്യൂണിറ്റി പദ്ധതികൾക്ക് പിന്തുണ നൽകുന്ന ജിഡിആർഎഫ്എ ദുബായുടെ പ്രതിബദ്ധതയാണ് ഈ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നതെന്ന് ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com