ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ നിറഞ്ഞ് ഷാർജ ഇന്ത്യൻ സ്കൂൾ

ഫിഫ ലോകകപ്പിനെ വരവേൽക്കാൻ ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസ കാമ്പസിൽ ഫുട്ബോൾ റാലി, ക്വിസ്, പെനാൽറ്റി ഷൂട്ടൗട്ട് ഉൾപ്പെടെ വിവിധ പരിപാടികൾ
Sharjah Indian School World Cup fever

ഫിഫ ഫീവർ

Updated on

ഷാർജ: ഫിഫ ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസ കാമ്പസിൽ 'ഫിഫ ഫിവർ' എന്ന പേരിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. ഡിപ്പാർട്ട്മെന്‍റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്‍റെ നേതൃത്വത്തിൽ ഹെൽത്ത് ആൻഡ് വെൽനസ് ക്ലബ്ബുമായി സഹകരിച്ചാണ് പരിപാടികൾ നടത്തിയത്.

"ഒരു ലോകം, ഒരു കളി, ഒരു ആവേശം" എന്ന സന്ദേശത്തോടെ വിദ്യാർഥികൾക്കായി ഫുട്ബോൾ റാലി, ഐക്യദാർഢ്യ ബാനർ ഒപ്പിടൽ, പെനാൽറ്റി ഷൂട്ടൗട്ട്, ലോകകപ്പ് ക്വിസ് എന്നിവ സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും പ്രിയപ്പെട്ട ടീമുകളുടെ ജേഴ്സി അണിഞ്ഞാണ് റാലിയിൽ പങ്കെടുത്തത്. തുടർന്ന് നടന്ന ബ്രസീൽ - അർജന്‍റീന പ്രതീകാത്മക പ്രദർശന മത്സരത്തിൽ ബ്രസീൽ ജേതാക്കളായി.

ആഗോള ഫുട്ബോൾ സമൂഹത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഈ പരിപാടികൾ സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പനും കായിക വിഭാഗം മേധാവി പ്രനോജും അറിയിച്ചു. സ്പോർട്സ് ഇവന്‍റ്സ് കോർഡിനേറ്റർ മൻസൂർ അലി, കായിക അധ്യാപകർ, സ്പോർട്സ് ഹൗസ് ക്യാപ്റ്റന്മാർ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Sharjah Indian School World Cup fever
logo
Metro Vaartha
www.metrovaartha.com