ലോക ഭക്ഷ്യവാരം 21 മുതൽ അബുദാബിയിൽ

ഇന്ത്യ ഉൾപ്പെടെ 75 രാജ്യങ്ങളിൽനിന്നുള്ള 2070 പ്രദർശകരാണ് ഇത്തവണ ഭക്ഷ്യവാരത്തിൽ പങ്കെടുക്കുന്നത്.
World Food Week in Abu Dhabi from 21st

ലോക ഭക്ഷ്യവാരം 21 മുതൽ അബുദാബിയിൽ

Updated on

അബുദാബി: രണ്ടാമത് ലോക ഭക്ഷ്യവാരത്തിന് 21ന് അബുദാബി നാഷനൽ എക്സിബിഷൻ സെന്‍ററിൽ തുടക്കമാകും. അബുദാബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, ഖലീഫ ഇന്‍റർനാഷനൽ അവാർഡ് ഫോർ ഡേറ്റ് പാം ആൻഡ് അഗ്രികൾച്ചറൽ ഇന്നൊവേഷൻ, അബുദാബി ഇൻവെസ്റ്റ്‌മെന്‍റ് ഓഫിസ് എന്നിവയുമായി സഹകരിച്ച് അഡ്നെക് ഗ്രൂപ്പ് ആണ് ഭക്ഷ്യവാരം സംഘടിപ്പിക്കുന്നത്.

ഇന്ത്യ ഉൾപ്പെടെ 75 രാജ്യങ്ങളിൽനിന്നുള്ള 2070 പ്രദർശകരാണ് ഇത്തവണ ഭക്ഷ്യവാരത്തിൽ പങ്കെടുക്കുന്നത്. 18 രാജ്യങ്ങളും 543 കമ്പനികളും പുതിയതായി സാന്നിധ്യം അറിയിക്കും. പ്രദർശകരിൽ 49 ശതമാനം രാജ്യാന്തര കമ്പനികളാണ്.

അഗ്രിടെക് ഫോറം, കാർഷിക നിക്ഷേപ പ്രദർശനം, പ്രോട്ടീൻ ഓൾട്ടർനേറ്റീവ് സംരംഭം തുടങ്ങി ഒട്ടേറെ പരിപാടികൾക്കും ഇത്തവണ തുടക്കം കുറിക്കും. പ്രാദേശിക, രാജ്യാന്തര കമ്പനികൾ വിവിധ കരാറുകളിലും ഒപ്പുവയ്ക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com