
ജോണി കുരുവിള | മൂസകോയ | ബേബി മാത്യു സോമതീരം | ഐസക് ജോൺ പട്ടാണി പറമ്പിൽ
ദുബായ്: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്‍റെ 2025 -27 ലേക്കുള്ള ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു. ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ, പ്രസിഡന്‍റ് ബേബി മാത്യു സോമതീരം, ജനറൽ സെക്രട്ടറി മൂസ കോയ, ട്രഷറർ തോമസ് ചെല്ലത്ത്, ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ ജോണി കുരുവിള, വൈസ് പ്രസിഡന്‍റ് അഡ്മിൻ ഡോ. ശശി നടക്കൽ എന്നിവരാണ് ഷാർജ കോർണിഷ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
അഡ്വൈസറി ബോർഡ് ചെയർമാനായി വർഗീസ് പനക്കൽ, വൈസ് പ്രഡിഡന്‍റുമാരായി ചാൾസ് പോൾ, ഡോമനിക് ജോസഫ്, രജനീഷ് ബാബു, സിസിലി ജേക്കബ്, ഇർഫാൻ മാലിക്, ടി.കെ. വിജയൻ , ആൻസി ജോയ്, വൈസ് ചെയർമാന്മാരായി ഷാഹുൽ ഹമീദ് , സി.യൂ. മത്തായി, സുഗതകുമാരി, കിള്ളിയൻ ജോസഫ്, അബ്ബാസ് ചെല്ലത്ത് , സെക്രട്ടറിമാരായി സി.എ.ബിജു, സാം ജോസഫ്, ബിജു ചാക്കോ, ജോയിന്‍റ് ട്രഷററായി എം.കെ. രവീന്ദ്രൻ വനിതാ വിഭാഗം പ്രസിഡന്‍റായി എസ്തർ ഐസക്, സെക്രട്ടറി ആനി പല്ലിയത്ത്, ട്രഷറർ ജമീല ഗുലാം , സിഎൻഇസിയായി അഡ്വ. സുധാകരൻ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ചടങ്ങിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, നയതന്ത്ര വിദഗ്ദ്ധൻ ടി.പി. ശ്രീനിവാസൻ , എസ്.എ. സലീം, പ്രമുഖ വ്യവസായി ഫൈസൽ കൊട്ടിക്കോളൻ , സനീഷ് കുമാർ ജോസഫ് എംഎൽഎ., പി.എച്ച്. കുര്യൻ , പുനലൂർ സോമരാജൻ, പോളണ്ട് കോയ, ഷംസുദ്ധീൻ, നസിർ വിളയിൽ, മാത്തുകുട്ടി കടോൺ, പി.കെ. സജിത് കുമാർ. , ജയിംസ് മാത്യു എന്നിവർ പ്രസംഗിച്ചു.
മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കെട്ടേത്, പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് , വി.പി. തോമസ് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.