വേള്‍ഡ് മലയാളി ഫെഡറേഷന്‍ കൗണ്‍സില്‍ സമ്മേളനം; രമേശ് ചെന്നിത്തല മുഖ്യാതിഥി

ജൂണ്‍ 14ന് വൈകിട്ട് 5.30ന് നവി മുംബൈ മാപ്പെ കണ്‍ട്രി ഇന്‍ ഹോട്ടലിലാണ് പരിപാടി
World Malayali Federation Council Conference; Ramesh Chennithala as Chief Guest
രമേശ് ചെന്നിത്തല
Updated on

മുംബൈ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ മഹാസമ്മേളനത്തില്‍ മുന്‍ ആഭ്യന്തര മന്ത്രിയും മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി നേതാവുമായ രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.

ജൂണ്‍ 14ന് വൈകിട്ട് 5.30ന് നവി മുംബൈ മാപ്പെ കണ്‍ട്രി ഇന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ നേതാക്കളും ഏഷ്യന്‍ മേഖലാ പ്രതിനിധികളും ദേശീയ ഭാരവാഹികളും പങ്കെടുക്കും.

168 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ആഗോള മലയാളി സംഘടനയുടെ മഹാരാഷ്ട്ര ചുമതല വഹിക്കുന്നത് മുംബൈയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ.ഉമ്മന്‍ ഡേവിഡാണ്.

നിയുക്ത പ്രസിഡന്‍റ് ഡോ. ജോണ്‍ മാത്യു, ജനറല്‍ സെക്രട്ടറി ഡൊമിനിക് പോള്‍, വൈസ് പ്രസിഡന്‍റുമാരായ ഡോ. ബിജോയ് കുട്ടി, ബിജോയ് ഉമ്മന്‍, സിന്ധു നായര്‍, ജോയിന്‍റ് സെക്രട്ടറിമാരായ എന്‍.ടി. പിള്ള, അഡ്വ. രാഖി സുനില്‍, ജോയിന്‍റ് ട്രഷറര്‍ മനോജ്കുമാര്‍ വി.ബി., ചീഫ് കോര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍ നായര്‍ കൂടാതെ മറ്റു കോര്‍ കമ്മിറ്റി അംഗങ്ങളും കോര്‍ഡിനേറ്റര്‍മാരും അന്ന് ചുമതലയേല്‍ക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com