

ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം ‘ഗ്ലോറിയ ബെൽസ്’
ദുബായ്: അക്കാഫ് അസോസിയേഷൻ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം ‘ഗ്ലോറിയ ബെൽസ്’ എന്ന പേരിൽ സംഘടിപ്പിച്ചു. വിവിധ കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ അംഗങ്ങളും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.
ക്രിസ്മസ് ട്രീ അലങ്കാരം, ക്രിസ്മസ് കേക്ക് കട്ടിങ്, ക്രിസ്മസ് ക്വയർ, വർണാഭമായ ഘോഷയാത്ര, കുട്ടികൾക്കായി ലിറ്റിൽ ഏയ്ഞ്ചൽസ് മത്സരങ്ങൾ എന്നിവയും നടന്നു.
ജനറൽ കൺവീനർ ബിജോ കളീക്കൽ, സജി ലൂക്കോസ്, ആൻസി പ്രസന്നൻ , അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, രാജേഷ് പിള്ള, ലക്ഷ്മി അരവിന്ദ്, വിൻസന്‍റ് വലിയവീട്ടിൽ, ഗിരീഷ് മേനോൻ, ആർ. സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.