'കൂട്ടം യുഎഇ' വാർഷിക ജനറൽ ബോഡിയോഗവും സ്‌നേഹ വീട് പ്രഖ്യാപനവും

കാസറഗോഡ് കുണ്ടംകുഴി സ്‌കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മയായ കൂട്ടം യുഎഇയുടെ വാർഷിക ജനറൽ ബോഡിയിൽ അഞ്ചാമത് സ്നേഹവീട് പദ്ധതിയും പ്രഖ്യാപിച്ചു
Kootam UAE AGM: Annual meet and 5th Snehaveedu announced

'കൂട്ടം യുഎഇ' ജനറൽ ബോഡി യോഗം ഉദ്ഘാടന ചടങ്ങിൽനിന്ന്.

Updated on

ഷാർജ: കാസറഗോഡ് കുണ്ടംകുഴി സ്‌കൂളിൽനിന്നുള്ള യുഎഇയിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ കൂട്ടം യുഎഇയുടെ 2025-26 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗവും അഞ്ചാമത് സ്നേഹവീട് പ്രഖ്യാപനവും ഷാർജ മിയ മാളിൽ നടത്തി.

ചെയർമാൻ വേണുഗോപാൽ പാലക്കൽ ജനറൽ ബോഡി യോഗം ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്‍റ് സജിത്ത് അരീക്കര അധ്യക്ഷത വഹിച്ചു. കൂട്ടം നൽകുന്ന നാലാമത് സ്നേഹവീടിന്‍റെ താക്കോൽദാന ചടങ്ങും, അഞ്ചാമത് സ്നേഹവീടിനായുള്ള അപേക്ഷ ക്ഷണിക്കലും ഇതോടൊപ്പം നടത്തി.

Kootam UAE AGM: Annual meet and 5th Snehaveedu announced

കൂട്ടം ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ.

ജോയിന്‍റ് സെക്രട്ടറി അനീഷ് എടപ്പണി അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി വിജേഷ് വാർഷിക റിപ്പോർട്ടും, ട്രഷർ സുധീഷ് സാമ്പത്തിക റിപ്പോർട്ടും, ഓഡിറ്റർ സൂരജ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.

പ്രോഗ്രാം കൺവീനർ കൃഷ്ണകുമാർ കക്കോട്ടമ, ചാരിറ്റി കൺവീനർ രാഘവൻ നമ്പ്യാർ, വനിതാ വിങ് ജോയിന്‍റ് കൺവീനർ പ്രീത മാധവൻ എന്നിവർ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്ലസ് 2, SSLC പരീക്ഷകളിൽ ഉന്നത വിജയം നേടിയ കൂട്ടം അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു.

വൈസ് ചെയർമാൻ ജനാർദനൻ മാവിനകല്ല്, വൈസ് പ്രസിഡന്‍റുമാരായ മനോജ് മുല്ലച്ചേരി, മണി ബേഡകം ജോയിന്‍റ് സെക്രട്ടറിമാരായ ഹാസിഫ് കുണ്ടംകുഴി, ജോയിന്‍റ് ട്രഷർ സുരേഷ് എം സി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി വിജേഷ് ബീംബുങ്കാൽ സ്വാഗതവും ട്രഷർ സുധീഷ് കുണ്ടംപാറ നന്ദിയും പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com