

ചെറിയാൻ സ്കറിയ
ഷാർജ: ഷാർജ ആസ്ഥാനമായുള്ള ടോക്കിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ, കൊല്ലാട് ചാത്തനാട് പുത്തൻപുരയ്ക്കൽ പരേതരായ പി. ഇസഡ്. ചെറിയാന്‍റെയും ശോശാമ്മയുടെയും മകൻ പുത്തൻപുരയ്ക്കൽ ചെറിയാൻ സ്കറിയ (സണ്ണി–69) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് ഭവനത്തിൽ ആരംഭിക്കും.
ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊല്ലാട് സെന്‍റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ സംസ്കാരം നടക്കും. ഭാര്യ: വാകത്താനം കൊച്ചേരിയിൽ കൊച്ചുമോൾ. മക്കൾ: ശ്രീമോൾ, ഷെറിൻ.