യാസ് വാട്ടർവേൾഡ് വാട്ടർപാർക്ക് വിപുലീകരിച്ചു; ജൂലൈ ഒന്നിന് തുറക്കും

'ദി ലെജൻഡ് ഓഫ് ദി ലോസ്റ്റ് പേൾ' എന്ന പ്രമേയത്തിലാണ് പാർക്ക് പ്രവർത്തിക്കുന്നത്.
Yas Water World water park expanded

യാസ് വാട്ടർവേൾഡ് വാട്ടർപാർക്ക് വിപുലീകരിച്ചു; ജൂലൈ ഒന്നിന് തുറക്കും

Updated on

അബുദാബി: അബുദാബിയിലെ യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന യാസ് വാട്ടർ വേൾഡ് വിപുലീകരണം പൂർത്തിയാക്കി ജൂലൈ 1ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. 13,445 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന യാസ് വാട്ടർ വേൾഡ് പാർക് വികസിപ്പിച്ചതോടെ, കൂടുതൽ പേർക്ക് പുതിയ വാട്ടർ റൈഡുകളും വിനോദ പ്രവർത്തനങ്ങളും നടത്താൻ സൗകര്യമുണ്ടാകും. 'ദി ലെജൻഡ് ഓഫ് ദി ലോസ്റ്റ് പേൾ' എന്ന പ്രമേയത്തിലാണ് പാർക്ക് പ്രവർത്തിക്കുന്നത്. ഇതിന്‍റെ തുടർച്ചയായി പുതിയ തീം വാട്ടർ പാർക്കായ 'ലോസ്റ്റ് സിറ്റി'യും ഉടൻ അവതരിപ്പിക്കും.

20 പുതിയ റൈഡുകൾ, സ്ലൈഡുകൾ, എന്നിവയടങ്ങിയ ഈ പാർക്ക് എല്ലാ പ്രായത്തിലുമുള്ള അതിഥികൾക്ക് രസകരമായ പുതിയ അനുഭവം നൽകും. കുട്ടികൾക്കായി സ്പ്ലാഷ് ലാൻഡിംഗ് സൗകര്യത്തോടെയുള്ള ട്വിസ്റ്റിങ്, ഡെസേർട്ട് വാട്ടർ സ്ലൈഡ് ആയ അൽ മഫ്രാസ്, ട്വിസ്റ്റിങ്, ക്ലോസ്ഡ് അക്വാ ട്യൂബ് സ്ലൈഡ് ആയ റെഡ് ഡ്യൂൺസ്, ഹൈ-സ്പീഡ് ഡ്രോപ്പുകൾ, ഷാർപ് ട്വിസ്റ്റുകൾ, ഹെഡ്-ടു-ഹെഡ് ആക്ഷൻ എന്നിവയുള്ള മേഖലയിലെ ആദ്യ സൈഡ്-ബൈ-സൈഡ് ഡ്യുവലിംഗ് ട്യൂബ് റാഫ്റ്റ് റേസ് ആയ 'അൽ ഫലാജ് റേസ്' പുതിയ റൈഡുകളിൽ ഉൾപ്പെടുന്നു. ചിലത് മതാഹ മാഡ്‌നെസ്, സദാഫ് സ്വിൽ, ബഹാമുട്സ് റേജ്, ബാൻഡിറ്റ്‌സ് പ്ലേയ് സ്പേസ് എന്നിവയും പുതിയ റൈഡുകളിൽ ഉണ്ട്.പാർക്കിൽ ഇപ്പോൾ 60ലധികം റൈഡുകളും , സ്ലൈഡുകളും ഉണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com