

സ്വിറ്റ്‌സർലൻഡിലെ തീപിടിത്തത്തിൽ ദുബായിലെ യുവ ഗോൾഫ് താരം മരിച്ചു
ദുബായ്: പുതുവർഷാഘോഷങ്ങൾക്കിടെ സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ സ്കീ റിസോർട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ ദുബായിലെ യുവ ഗോൾഫ് താരം മരിച്ചു. 17 വയസ്സുകാരനായ ഇമ്മാനുവൽ ഗാലെപ്പിനിയാണ് മരിച്ചത്. ദുബായിലെ അതിവേഗം വളർന്നുവന്ന പ്രതിഭയായിരുന്നു ഇമ്മാനുവൽ.സുഹൃത്തുക്കൾക്കൊപ്പം പുതുവർഷം ആഘോഷിക്കാൻ എത്തിയതായിരുന്നു ഇമ്മാനുവൽ. അപകടത്തിൽ ഏകദേശം 40 പേർ കൊല്ലപ്പെട്ടതായും നൂറിലേറെ പേർക്ക് പരുക്കേറ്റതായും സ്വിസ് അധികൃതർ സ്ഥിരീകരിച്ചു.
ഇറ്റലിയിലെ ജനീവ സ്വദേശിയായ ഇമ്മാനുവൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.
അടുത്തിടെ നടന്ന 2025 ഒമേഗ ദുബായ് ക്രീക്ക് അമച്വർ ഓപണിൽ കിരീടം ചൂടിയ ഇമ്മാനുവൽ, ബഹ്‌റൈനിലെ കിങ് ഹമദ് ട്രോഫി, അൽ ഐനിലെ യുഎഇ കപ്പ് തുടങ്ങിയ പ്രമുഖ ടൂർണമെന്റുകളിലും മികച്ച പ്രകടനം നടത്തിയിരുന്നു. യുവതാരത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ യുഎഇയിലെ ഗോൾഫ് കൂട്ടായ്മയും സുഹൃത്തുക്കളും ദുഃഖം രേഖപ്പെടുത്തി