ദുബായിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റിൽ

ബൈക്ക് ഒരു ചക്രത്തിൽ ഓടിച്ചുകൊണ്ട് അഭ്യാസപ്രകടനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് ഇയാളെ പിന്തുടർന്നത്
young man was arrested in Dubai for practicing on a bike without a number plate

ദുബായിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റിൽ

Updated on

ദുബായ്: ദുബായിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റിൽ. അൽ ഖവാനീജിലാണ് മോട്ടോർ സൈക്കിളിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിലായിരുന്നു ഇയാളുടെ പ്രവൃത്തി.

ഖുർആനിക് പാർക്ക് നടപ്പാതയിൽ ബൈക്ക് ഒരു ചക്രത്തിൽ ഓടിച്ചുകൊണ്ട് അഭ്യാസപ്രകടനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് ഇയാളെ പിന്തുടർന്നത്. ഏകദേശം ഒരു മണിക്കൂർ പിന്തുടർന്ന ശേഷം ഒരു ഗാരേജിനുള്ളിൽ ഇയാളെ പിടികൂടുകയായിരുന്നുവെന്ന് ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ പറഞ്ഞു.

തുടർ നിയമനടപടികൾക്കായി യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ: 3,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്‍റുകൾ, 90 ദിവസം വരെ വാഹനം കണ്ടുകെട്ടൽ. അശ്രദ്ധമായ ഡ്രൈവിങ് അല്ലെങ്കിൽ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയാൽ: 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്‍റുകൾ, വാഹനം കണ്ടുകെട്ടൽ. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ: 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com