കുട്ടികളിൽ സംരംഭകത്വ കാഴ്ചപ്പാട് പകരാൻ 'യംഗ് മർച്ചന്‍റ്' സംരംഭം

വകുപ്പിന്‍റെ പ്രധാന ഓഫീസ് ഹാളിൽ കുട്ടികൾക്ക് അവരുടെ സ്വന്തം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും അവസരം ലഭിക്കുന്നു
Young Merchant initiative to instill entrepreneurial mindset in children

കുട്ടികളിൽ സംരംഭകത്വ കാഴ്ചപ്പാട് പകരാൻ 'യംഗ് മർച്ചന്‍റ്' സംരംഭം

Updated on

ദുബായ്: കുട്ടികളിൽ സംരംഭകത്വത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് നൽകുന്നതിന് ദുബായ് ജിഡിആർഎഫ്എയുടെ നേതൃത്വത്തിൽ 'യംഗ് മർച്ചന്‍റ്' എന്ന പേരിൽ പുതു സംരംഭത്തിന് തുടക്കം കുറിച്ചു.

വകുപ്പിന്‍റെ പ്രധാന ഓഫീസ് ഹാളിൽ കുട്ടികൾക്ക് അവരുടെ സ്വന്തം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും അവസരം ലഭിക്കുന്നു. ഈ വിപണനമേള ജൂലൈ 3 ന് സമാപിക്കും. വകുപ്പ് ജീവനക്കാരുടെ 5 മുതൽ 15 വയസുവരെയുള്ള 30 കുട്ടികളാണ് ഈ സംരംഭത്തിൽ പങ്കെടുക്കുന്നത്

കുട്ടികൾക്ക് സാമ്പത്തിക അറിവ്, വിപണന തന്ത്രങ്ങൾ, ഉപഭോക്താക്കളുമായി സംവദിക്കാനുള്ള കഴിവ് എന്നിവ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി വർഷത്തോട് അനുബന്ധിച്ച്, കുടുംബങ്ങളെയും സമൂഹത്തെയും ശാക്തീകരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ,വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പരിപാടിയുടെ അവസാന ദിവസം, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, പുതുമ, അവതരണ ശൈലി എന്നിവയെല്ലാം പരിഗണിച്ച് ഏറ്റവും മികച്ച 'കുഞ്ഞു വ്യാപാരികൾക്ക്' പുരസ്കാരങ്ങൾ നൽകി ആദരിക്കുമെന്ന് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ദുബായുടെ ഭാവി വാഗ്ദാനങ്ങളായ ഈ കുരുന്നുകൾക്ക് മികച്ച സംരംഭകരായി വളരാൻ ഇത്തരം അവസരങ്ങൾ വഴിയൊരുക്കുമെന്ന് അൽ മർറി കൂട്ടിച്ചേർത്തു .

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com