ശ്രേഷ്ഠ ബാവയുടെ നിര്യാണത്തിൽ അനുശോചിച്ച് എം.എ. യൂസഫലി

പൊതുസമൂഹത്തിനും ഒരു തീരാനഷ്ടം
Yusuff Ali Condolences baselios thomas catholic
എം.എ. യൂസഫലി file image
Updated on

അബുദാബി: മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്ക ബാവയുടെ വിയോഗത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫ് അലി അനുശോചനം അറിയിച്ചു. എളിമയും സ്നേഹവും കാര്യങ്ങൾ നടപ്പിലാക്കാനുള്ള ദീർഘദൃഷ്ടിയും കൈമുതലായുള്ള ബാവാ തിരുമേനിയുടെ വിയോഗം യാക്കോബായ സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ഒരു തീരാനഷ്ടമാണ് എന്ന് യുസഫ് അലി പറഞ്ഞു.

ബാവ തിരുമേനിയുമായി വർഷങ്ങളുടെ സ്നേഹവും ആത്മബന്ധവുമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ എളിമയാർന്ന ജീവിതവും ആതിഥ്യമര്യാദയും സ്നേഹവും പല അവസരങ്ങളിലും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

ബാവാ തിരുമേനിയുടെ ശുപാർശ പ്രകാരം 2004 ൽ സഭയുടെ കമാൻഡർ പദവി ഏറ്റുവാങ്ങിയ അവസരമാണ് അദ്ദേഹവുമായി എനിക്കുണ്ടായ ഏറ്റവും ശ്രേഷ്ഠമായ അനുഭവമെന്ന് യുസഫ് അലി അനുസ്മരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com