ശബരിമലയിലെ ദോഷം മാറാൻ പരിഹാര ക്രിയകൾ; പ്രത്യേക പൂജകൾ ആരംഭിച്ച് ദേവസ്വം ബോർഡ്

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കാസർഗോഡ് കുമാകമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലുമാണ് പ്രത്യേക പൂജകൾ നടത്തിയത്
Devaswom begins remedial rituals to rectify flaws at Sabarimala

ശബരിമലയിലെ ദോഷം മാറാൻ പരിഹാര ക്രിയകൾ; പ്രത്യേക പൂജകൾ ആരംഭിച്ച് ദേവസ്വം ബോർഡ്

Updated on

പമ്പ: ശബരിമലയിലെ ദോഷം മാറാൻ പരിഹാര ക്രിയകൾ ആരംഭിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കാസർഗോഡ് കുമാകമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലുമാണ് പ്രത്യേക പൂജകൾ നടത്തിയത്.

കാർത്തിക പൂജ, കാണിക്ക സമർപ്പണം എന്നിവ‍യും മണി, നാക്ക്, നാരായം എന്നിവ സമർപ്പിച്ചുള്ള പൂജയും നടന്നു. ഇനി കൊല്ലൂരിൽ മഹാ പൂജയും, കാസർഗോഡ് രംഗ പൂജയും പിന്നീട് നടക്കും. 2018 ലെ ദേവപ്രശ്നത്തിലാണ് ദോഷങ്ങൾ കണ്ടെത്തിയത്.

എന്നാൽ പൂജകളൊന്നും നടത്തിയിരുന്നില്ല. സ്വർണക്കൊള്ള ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ‌ വിവാദങ്ങൾ ഉണ്ടായതോടെയാണ് പൂജകൾ ചെയ്യാൻ ദേവസ്വം തീരുമാനിച്ചത്. കേരളത്തിലെ 25 ക്ഷേത്രങ്ങളിലായിരിക്കും പരിഹാര ക്രിയകൾ. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്. ശാന്തകുമാറിന്‍റെ നേതൃത്വത്തിലാണ് പരിഹാര ക്രിയകൾ നടക്കുന്നത്. വൈകാതെ തന്നെ മറ്റ് ക്ഷേത്രങ്ങളിലും പൂജകൾ നടത്തും.

logo
Metro Vaartha
www.metrovaartha.com