രാഷ്ട്രപതി 19ന് ശബരിമലയിൽ

ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷ സാഹചര്യം അയയുകയും, വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാഷ്ട്രപതി ശബരിമല ദർശനത്തിന് എത്തുന്നത്
രാഷ്ട്രപതി 19ന് ശബരിമലയിൽ

രാഷ്ട്രപതി ദ്രൗപദി മുർമു

Updated on

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമു 19ന് തന്നെ ശബരിമല സന്നിധാനത്ത് ദർശനം നടത്തും. 18 ന് കേരളത്തിൽ എത്തുന്ന രാഷ്ട്രപതി കുമരകത്താവും താമസിക്കുക.

ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷത്തെത്തുടർന്ന് നേരത്തെ സന്ദർശനം മാറ്റിവച്ചിരുന്നു. സംഘർഷ സാഹചര്യം അയയുകയും, വെടി നിർത്തൽ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാഷ്ട്രപതി ശബരിമല ദർശനത്തിന് എത്തുന്നത്. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ശബരിമലയിൽ സുരക്ഷ കർശനമാക്കും.

18 ന് സംസ്ഥാനത്തെത്തി 19 ന് സന്ദര്‍ശനം നടത്തി മടങ്ങാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതു കണക്കിലെടുത്ത് 18, 19 തീയതികളില്‍ ശബരിമല വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഒഴിവാക്കുകയും ഭക്തര്‍ക്ക് സന്ദര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

രാഷ്ട്രപതിയുടെ സന്ദര്‍ശനം റദ്ദാക്കിയതോടെ വെര്‍ച്വല്‍ ക്യൂ ഈ ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നതാണ്. രാഷ്ട്രപതി വീണ്ടുമെത്തുമെന്ന് അറിയിച്ച സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യു ബുക്കിങ് ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

പാലാ സെന്‍റ് തോമസ് കോളെജ് ജൂബിലിയിലും പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കോട്ടയം, പത്തനംതിട്ട ജില്ലകളിലും ശബരിമലയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ത്വരിതഗതിയിൽ തുടങ്ങി. സന്ദര്‍ശനം ഒഴിവാക്കിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചിരുന്നതാണ് വേഗത്തിലാക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com