അച്ചടക്കനടപടി നേരിട്ട പ്രശ്നക്കാരായ പൊലീസുകാർ ശബരിമലയിൽ വേണ്ട; ഡ്യൂട്ടി പട്ടികയിൽ നിന്ന് ഒഴിവാക്കി

കഴിഞ്ഞദിവസം നിലയ്ക്കലിൽ തീർഥാടകരുമായി എത്തിയ വാഹനത്തിന്‍റെ ഡ്രൈവറെ പൊലീസുദ്യോഗസ്ഥൻ മർദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി
kerala police sabarimala duty guidelines

അച്ചടക്കനടപടി നേരിട്ട പ്രശ്നക്കാരായ പൊലീസുകാർ ശബരിമലയിൽ വേണ്ട; അത്തരം ഉദ്യോഗസ്ഥരെ ഡ്യൂട്ടി പട്ടികയിൽ നിന്ന് ഒഴിവാക്കി

file image
Updated on: 

ശബരിമല: മുൻപ് മോശം പെരുമാറ്റത്തിന് അച്ചടക്ക നടപടി നേരിട്ട സ്ഥിരം പ്രശ്നക്കാരായ പൊലീസുകാരായ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. ശബരിമലയിലെത്തുന്ന ഭക്തരോട് മാന്യമായി പെരുമാറാൻ അറിയാത്തവർ, മദ്യപാനികൾ എന്നിവരെ ഡ്യൂട്ടിക്കയക്കരുതെന്ന് ഐജി പി. പ്രകാശൻ പുറത്തിറക്കിയ ഉത്തരവിൽ പരാമർശിക്കുന്നു.

കഴിഞ്ഞദിവസം നിലയ്ക്കലിൽ തീർഥാടകരുമായി എത്തിയ വാഹനത്തിന്‍റെ ഡ്രൈവറെ പൊലീസുദ്യോഗസ്ഥൻ മർദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

പൊലീസുകാരന്‍റെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും, സേനയ്ക്ക് കളങ്കം വരുത്തുന്നവരെ ഡ്യൂട്ടിക്കായി അയക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമാണ് ജില്ലാ പൊലീസ് മേധാവികൾക്ക് അയച്ച സർക്കുലർ.