ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; 15 പേർക്ക് പരുക്ക്

നിയന്ത്രണം വിട്ട മിനി ബസ് റോഡിൽ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു
kerala sabarimala pilgrim bus accident kottayam
ശബരിമല തീർഥടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; 15 പേർക്ക് പരുക്ക്
Updated on

കോട്ടയം: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് അപകടം. 15 ഓളം പേർക്ക് പരുക്കേറ്റു. കോരുത്തോട് കോസടിക്ക് സമീപം പുലർച്ചെയായിരുന്നു അപകടം.

നിയന്ത്രണം വിട്ട മിനി ബസ് റോഡിൽ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. തമിഴ്നാട് ഈറോഡ് മാവിട്ടം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ 17 പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com