മകരവിളക്ക്; ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാഭരണകൂടം

11 മുതൽ 14 വരെ ഭക്തർക്ക് മുക്കുഴി കാനനപാത വഴി പ്രവേശനമുണ്ടായിരിക്കില്ല
more restrictions at sabarimala in connection with makaravilakk
മകരവിളക്ക്; ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാഭരണകൂടംfile image
Updated on

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ജില്ലാഭരണകൂടത്തിന്‍റേതാണ് നടപടി. 12 മുതൽ 15 വരെ പമ്പ ഹിൽ ടോപ്പിൽ പാർക്കിംഗ് ഒഴിവാക്കിയതായും ചാലക്കയം, നിലക്കൽ എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയതായും ശബരിമല എഡിഎം ഡോ. അരുൺ എസ്. നായർ അറിയിച്ചു.

11 മുതൽ 14 വരെ ഭക്തർക്ക് മുക്കുഴി കാനനപാത വഴി പ്രവേശനമുണ്ടായിരിക്കില്ല. പേട്ട തുള്ളൽ സംഘത്തിൽ ഉള്ളവർക്ക് മാത്രമാകും പ്രവേശനം സാധ്യമാവുക. വേർച്ച്വൽ ക്യൂവിൽ മുക്കുഴി വഴി ബുക്ക് ചെയ്തവർ പമ്പ വഴി കയറണം. സന്നിധാനത്ത് തങ്ങി ഭക്ഷണം പാചകം ചെയ്യുന്നതിനും വിലക്കുണ്ട്. മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷ മുൻ നിർത്തിയാണ് ഉത്തരവ് എന്നും എഡിഎം അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com