

പമ്പ
കൊച്ചി : ശബരിമല തീർത്ഥാടകർ പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന സംഭവത്തിൽ കർശന ഉത്തരവുമായി ഹൈക്കോടതി. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരേ ബോധ്യപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് വ്യാപക പ്രചാരണം നടത്തണം.
ബോധവൽക്കരണ ബോർഡുകൾ, ദൃശ്യങ്ങൾ പമ്പാതീരത്ത് പ്രദർശിപ്പിക്കണം, കെഎസ്ആർടിസി ബസിലൂടെ ശബ്ദപ്രചരണം നടത്തണമെന്നും കോടതി നിർദേശിച്ചു. ശബരിമലയിലെ അനിയന്ത്രിത തിരക്കിൽ പൊലീസിനും, ദേവസ്വം ബോർഡിനും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. അനിഷ്ട സംഭവം ഉണ്ടാകാതെ നോക്കണമെന്നും, അനിഷ്ട സംഭവം ഉണ്ടായാൽ ക്ഷമിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.