

തിരക്കൊഴിയാതെ സന്നിധാനം; ബുധനാഴ്ചയെത്തിയത് 50,000ത്തിലേറെ പേർ
സന്നിധാനം: സന്നിധാനത്ത് ഡിസംബർ 10ന് വൻ ഭക്തജന തിരക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി വരെ 50,000ത്തിലേറെ പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒരു ലക്ഷത്തിനടുത്ത് ഭക്തരാണ് സന്നിധാനത്തെത്തിയത്. ഇതോടെ ഈ സീസണിൽ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 23 ലക്ഷത്തിലേക്ക് കടന്നു.
അതേസമയം, സത്രം പുല്ലുമേട് വഴി വരുന്നവർക്കുള്ള നിയന്ത്രണം തുടരും. 7 മണി മുതൽ പകൽ 12 മണി വരെ മാത്രമായിരിക്കും ഇതുവഴി പ്രവേശനം അനുവദിക്കുക.