ശബരിമലയിലെ തിരക്ക് വിലയിരുത്തി സ്പോട്ട് ബുക്കിങ് കൂട്ടാമെന്ന് ഹൈക്കോടതി

ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ അനുമതി വാങ്ങണം
sabarimala rush

ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ അനുമതി വാങ്ങണം

Updated on

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് വിലയിരുത്തി സ്‌പോട്ട് ബുക്കിങ് വർധിപ്പിക്കാമെന്ന് ഹൈക്കോടതി. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും, ചീഫ് പൊലീസ് കോർഡിനേറ്ററും കൂടി ആലോചിച്ച് തീരുമാനമെടുക്കാം.

മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ അനുമതി വാങ്ങണമെന്നും കോടതി പറഞ്ഞു.

നിലവിൽ 5000 പേർക്കാണ് സ്പോട്ട് ബുക്കിംഗ് നൽകി വരുന്നത്. പമ്പ മുതൽ സന്നിധാനം വരെ 66,9936 പേരെ ഉൾക്കൊള്ളും. പമ്പയിൽ ഉൾക്കൊള്ളാൻ കഴിയുന്നത് 12,500 പേരെയാണ്. ദർശന കോംപ്ലെക്സിലും പരിസരത്തും 1500 പേരെ ഉൾക്കൊള്ളും. ഫ്ലൈ ഓവറിൽ 1500, തിരുമുറ്റത്ത് 1200, മാളികപ്പുറം ക്ഷേത്ര പരിസരത്ത് 800 പേരെ ഉൾക്കൊള്ളുമെന്നും കോടതി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com