ശബരിമല സ്പോട്ട് ബുക്കിങ്ങിൽ പരിശോധന

ശബരിമലയില്‍ മണ്ഡലകാലത്തെ വിർച്വല്‍ ക്യൂ മുഴുവൻ ബുക്കിങ് ആകുമ്പോഴും ദർശനത്തിന് എത്തുന്നത് പകുതിയോളം പേർ മാത്രമായിരുന്നു
ശബരിമല സ്പോട്ട് ബുക്കിങ്ങിൽ പരിശോധന
കെ. മുരളീധരന്‍

File

Updated on: 

കൊച്ചി: ശബരിമല സ്പോട്ട് ബുക്കിങ് നടത്തുന്ന പലരും ദർശനത്തിന് എത്തുന്നില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ഏജൻസികൾ കൂട്ടമായി ബുക്കിങ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കും. 5,000 സ്ലോട്ടുകൾ അധികമായി ഉൾപ്പെടുത്താൻ ആലോചനയുണ്ടെന്നും ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടിയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ മണ്ഡലകാലത്തെ വിർച്വല്‍ ക്യൂ മുഴുവൻ ബുക്കിങ് ആകുമ്പോഴും ദർശനത്തിന് എത്തുന്നത് പകുതിയോളം പേർ മാത്രമായിരുന്നു.

80,000 പേർക്ക് ദർശനത്തിന് അനുമതിയുള്ള വെള്ളിയാഴ്ച 37,000 പേരാണ് സന്നിധാനത്ത് എത്തിയത്. സാഹചര്യം പരിശോധിക്കാൻ ഇന്‍റലിജൻസ് വിഭാഗത്തോട് ദേവസ്വം ബോർഡ് നിർദേശിച്ചു. ബുക്കിങ് ഏജന്‍റുമാരുടെ ഇടപെടലെന്ന വാദം ശബരിമല സ്പെഷ്യല്‍ ഓഫിസർ തള്ളി.

ശബരിമലയില്‍ ഒരു ദിവസം വിർച്വല്‍ ക്യൂ വഴിയുള്ള 66,000വും സ്പോട്ട് ബുക്കിങ് വഴി 14,000 അടക്കം 80,000 പേർക്കാണ് ദ‍ർശനത്തിന് അനുമതിയുള്ളത്. എന്നാല്‍, മണ്ഡല മകര വിളക്ക് തീർഥാടനം തുടങ്ങിയതിന് പിന്നാലെ തന്നെ വിർച്വല്‍ ക്യൂ മുഴുവൻ ബുക്കിങ് ആയി. നിലവില്‍ ഡിസംബർ 25 വരെ വിർച്യല്‍ ക്യൂ ഒഴിവില്ലെന്നതാണ് സാഹചര്യം. എന്നാല്‍ ഓരോ ദിവസവും നേരിട്ട് ദർശനം നടത്തുന്നത് ബുക്ക് ചെയ്തവരില്‍ പകുതിയോളം മാത്രമേ ഉള്ളൂ.

ചില സീസണുകളിലെ ആദ്യ ദിവസങ്ങളില്‍ തീർഥാടകർ കുറയാറുണ്ട്. ബുക്ക് ചെയ്തവർ മുഴുവൻ എപ്പോഴും വരണമെന്നുമില്ല. എങ്കിലും ഈ സാഹചര്യത്തെ കുറിച്ച് വിശദമായി പരിശോധന നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഇന്‍റലിജന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.