ശബരിമല സ്വർണക്കൊള്ള; സന്നിധാനത്തെ എസ്ഐടിയുടെ പരിശോധന പൂർത്തിയായി

എസ്ഐടി സംഘം ചൊവ്വാഴ്ച മടങ്ങും
എസ്ഐടി സംഘം ചൊവ്വാഴ്ച മടങ്ങും

എസ്ഐടി സംഘം സന്നിധാനത്ത്

Updated on

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടിയുടെ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഇന്ന് പുലർച്ചെയാണ് പരിശോധന അവസാനിച്ചത്. കട്ടിള പാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍ നിന്നും സാംപിളുകൾ ശേഖരിച്ചു.

തുടർന്ന് സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു. ഏകദേശം പത്ത് മണിക്കൂറോളം എടുത്താണ് പരിശോധന നടത്തിയത്. സംഘം സന്നിധാനത്ത് നിന്ന് ചൊവ്വാഴ്ച മടങ്ങും. കാലപ്പഴക്കം പരിശോധിക്കുന്നത് പാളികൾ വ്യാജമാണോ എന്ന് അറിയുന്നതിൽ നിർണായകമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com