രക്ഷാഹസ്തം പ്രതീക്ഷിച്ച് ആയിരങ്ങൾ; തുർക്കിയിലും സിറിയയിലും മരണസംഖ്യ 15,000 ക​ട​ന്നു

അതേസമയം, തു​ർ​ക്കി​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യ​മാ​യി കേ​ര​ള സ​ർ​ക്കാ​ർ 10 കോ​ടി രൂ​പ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചു.
രക്ഷാഹസ്തം പ്രതീക്ഷിച്ച് ആയിരങ്ങൾ; തുർക്കിയിലും സിറിയയിലും മരണസംഖ്യ 15,000 ക​ട​ന്നു

തു​ർ​ക്കി: അ​തിതീ​വ്ര ഭൂ​ക​മ്പ​മു​ണ്ടാ​യി 3 ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ദു​ര​ന്ത​വ്യാ​പ്തി​യി​ൽ പ​ക​ച്ച് തു​ർ​ക്കി​യും സി​റി​യ​യും. ദു​രി​താ​ശ്വാ​സ സം​വി​ധാ​ന​ങ്ങ​ൾ ഇ​നി​യും ആ​വ​ശ്യ​ത്തി​നെ​ത്താ​ത്ത ദു​ര​ന്ത​ഭൂ​മി​യി​ൽ ര​ക്ഷാ​ഹ​സ്ത​ങ്ങ​ളെ പ്ര​തീ​ക്ഷി​ച്ച് ആ​യി​ര​ങ്ങ​ളാണ് കാ​ത്തി​രിക്കുന്നത്. ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ ഇ​നി​യു​മെ​ത്ര പേ​ർ ഉ​ണ്ടാ​കു​മെ​ന്നു ക​ണ​ക്കു​കൂ​ട്ടാ​ൻ പോ​ലു​മാ​കു​ന്നി​ല്ലെന്ന് അ​ധി​കൃ​ത​ർ​ വ്യക്തമാക്കുന്നു. 

ഏറ്റവും പുതിയ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15,000 ക​ട​ന്നു. തുർക്കിയിൽ മാത്രം 12,381 പേരാണ് മരിച്ചത്. സിറിയയിൽ ഇതുവരെ 2,902 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ദു​ര​ന്ത​ഭൂ​മി​യി​ലെ തെ​ര​ച്ചി​ലു​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. തിങ്കളാഴ്ച്ച പുലർച്ചെ ഉണ്ടായ ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ് എന്നാൽ 3 ദിവസമായി തുടരുന്ന കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കുന്നുണ്ട്. 25-ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ് ദു​ര​ന്ത​മേ​ഖ​ല​യി​ലു​ള്ള​ത്. 

അതേസമയം, തു​ർ​ക്കി​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യ​മാ​യി കേ​ര​ള സ​ർ​ക്കാ​ർ 10 കോ​ടി രൂ​പ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചു. നി​യ​മ​സ​ഭ​യി​ൽ ബ​ജ​റ്റ് ച​ർ​ച്ച​യ്ക്കു ന​ൽ​കു​ന്ന മ​റു​പ​ടി​യി​ലാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഈ ​തീ​രു​മാ​നം അ​റി​യി​ച്ച​ത്. മ​രു​ന്നി​നും മ​റ്റ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം അ​നു​സ​രി​ച്ചാ​കും തു​ക കൈ​മാ​റു​ന്ന​തെ​ന്ന് മ​ന്ത്രി. തു​ർ​ക്കി- സി​റി​യ ഭൂ​ക​മ്പ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്​ജ​ലി അ​ർ​പ്പി​ക്കു​ന്ന പ്ര​മേ​യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പി​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com