ട്രംപ് ലോക ക്രമത്തെ തകർക്കുന്ന ‘ഡെമോളിഷൻ മാൻ’

ട്രംപിന്‍റെ വിനാശകരമായ രാഷ്ട്രീയ ശൈലി അന്താരാഷ്ട്ര സുരക്ഷാ ക്രമത്തെ തകർക്കുന്നതായി മ്യൂണിക് സെക്യൂരിറ്റി റിപ്പോർട്ട്
Trump’s destructive political style is undermining the international security order, says Munich Security Report

ട്രംപിന്‍റെ വിനാശകരമായ രാഷ്ട്രീയ ശൈലി അന്താരാഷ്ട്ര സുരക്ഷാ ക്രമത്തെ തകർക്കുന്നതായി മ്യൂണിക് സെക്യൂരിറ്റി റിപ്പോർട്ട്

file photo

Updated on

ബെർലിൻ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വിനാശകരമായ രാഷ്ട്രീയ ശൈലി പതിറ്റാണ്ടുകളായി നിലനിന്ന അന്താരാഷ്ട്ര സുരക്ഷാ ക്രമത്ത തകർത്തു കൊണ്ടിരിക്കുകയാണെന്ന് മ്യൂണിക് സെക്യൂരിറ്റി റിപ്പോർട്ട് 2026 മുന്നറിയിപ്പ് നൽകുന്നു.

മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിന് മുന്നോടിയായി പുറത്തിറക്കിയ ഈ റിപ്പോർട്ട് നിലവിലുള്ള നിയമങ്ങളെയും സ്ഥാപനങ്ങളെയും വെല്ലുവിളിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായി ട്രംപിനെ ചിത്രീകരിക്കുന്നു.

Munich Security Conference

മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസ്

FILE PHOTO

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമെരിക്കയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ അന്താരാഷ്ട്ര നിയമങ്ങളും സഖ്യങ്ങളും ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോക ക്രമത്തെ തകർക്കുന്ന ‘ഡെമോളിഷൻ മാൻ’ (demolition man) എന്നാണ് റിപ്പോർട്ട് ട്രംപിനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ ഏകപക്ഷീയ നിലപാടുകൾ ലോകരാജ്യങ്ങൾക്കിടയിലെ വിശ്വാസത്തെയും സ്ഥിരതയെയും ഗുരുതരമായി ബാധിച്ചിരിക്കുന്നതായും അത് വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷത്തെ കോൺഫറൻസിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നടത്തിയ പ്രസംഗത്തെയും റിപ്പോർട്ട് ഓർമിപ്പിക്കുന്നു. യൂറോപ്പിലെ കുടിയേറ്റ നയങ്ങളെയും സെൻസർഷിപ്പിനെയും രൂക്ഷമായി വിമർശിച്ച വാൻസ്, യൂറോപ്പിന്‍റെ യഥാർത്ഥ ഭീഷണി പുറത്തുനിന്നല്ല അകത്തുനിന്നാണെന്ന് ആരോപിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ ഈ ‘ബുൾഡോസർ’ അല്ലെങ്കിൽ ‘റെക്കിംഗ് ബോൾ’ രാഷ്ട്രീയം ആഗോള തലത്തിൽ വൻ അനിശ്ചിതത്വം സൃഷ്ടിക്കുന്നതായും, ഇതിനെ നേരിടാൻ ലോകരാജ്യങ്ങൾ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടി വരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com