സൈനിക വിവരങ്ങൾ ചോർത്തിയാൽ പ്രസ് പാസ് നഷ്ടമാകും: കടുപ്പിച്ച് പെന്‍റഗൺ

പുതിയ നിയമം സൈനിക വിവരങ്ങൾ കൈകാര്യം ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ
Pentagon tightens

കടുപ്പിച്ച് പെന്‍റഗൺ

file photo

Updated on

വാഷിങ്ടൺ: യുഎസ് പ്രതിരോധ വകുപ്പായ പെന്‍റഗൺ തങ്ങളുടെ സുരക്ഷാ വിവരങ്ങൾ സംരക്ഷിക്കാൻ പുതിയ നിയമങ്ങൾ കൊണ്ടു വരുന്നു. ഇനി മുതൽ അനുമതിയില്ലാതെ സൈനിക വിവരങ്ങൾ ശേഖരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് പ്രസ് പാസ് നഷ്ടമാകുമെന്ന് പെന്‍റഗൺ അറിയിച്ചു. യുഎസ് എ ടുഡേയ്ക്ക് ലഭിച്ച 17 പേജുള്ള പുതിയ രേഖയിലാണ് ഈ നിർണായക മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. മാധ്യമ പ്രവർത്തകർ ഒപ്പിടേണ്ട ഈ രേഖ അനുസരിച്ച് തരം തിരിക്കാത്ത വിവരങ്ങൾ പോലും അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കും.

പെന്‍റഗൺ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്ന പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം പ്രസ് പാസ് റദ്ദാക്കുന്നതിനുള്ള പ്രധാന കാരണമായിരിക്കും. ദേശീയ സുരക്ഷാ വിവരങ്ങളോ അതീവ പ്രാധാന്യമുള്ള മറ്റു വിവരങ്ങളോ അനുമതിയില്ലാതെ ശേഖരിക്കാനോ കൈവശം വയ്ക്കാനോ ശ്രമിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് രേഖയിൽ പറയുന്നു. പുതിയ നിയമം സൈനിക വിവരങ്ങൾ കൈകാര്യം ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com